മയ്യഴി: മികച്ച അധ്യാപകനുള്ള കേന്ദ്ര സംസ്ഥാന അവാർഡ് ജേതാവും വിശ്വകർമ്മ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന ഇ.എൻ.ശ്രീധരൻ ആചാരി (83) നിര്യാതനായി. മയ്യഴിയിലെ ആദ്യകാല ഹിന്ദി പ്രചാരകനും ഉസ്മാൻ സ്മാരക് ഹിന്ദി വാഗ് വർദ്ധിനിസഭയുടെ സ്ഥാപകനുമായിരുന്നു. കാരൈക്കാലിൽ ഹിന്ദി അധ്യാപകനായി നിയമിതനായ ഇദ്ദേഹം ദീർഘകാലം മാഹി ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ന്യൂമാഹി വിശ്വകർമ്മ സംഘത്തിന്റെയും അഖിലഭാരതീയ വിശ്വകർമ്മ മഹാസഭയുടെ മാഹി ശാഖയുടെയും സ്ഥാപകസെക്രട്ടറിയുമാണ്. തുടർച്ചയായി 16 വർഷം ഹൈസ്കൂൾ അധ്യാപകസംഘടനയുടെ സെക്രട്ടറിയായിരുന്നു. തലശ്ശേരി ജഗന്നാഥ ഹിന്ദി വിദ്യാലയയുടെ ഭരണസമിതിയംഗവും മയ്യഴി ബാലവിഹാർ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.
ഭാര്യ: കെ.പി. രമണി. മക്കൾ: ഇ.എൻ.അനിൽ ഗോവിന്ദ് (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ബഹ്രൈൻ), ഇ.എൻ. ശ്രീനാഥ് (എഞ്ചിനിയർ, പി.ഡബ്ള്യൂ.ഡി. പുതുച്ചേരി), ഇ. അഖിലേഷ് (ദുബായ്), ഇ.എൻ. ലതിക, ഇ.എൻ.ബീനാ ദേവി (ഹിന്ദി അധ്യാപിക, കോഴിക്കോട്). മരുമക്കൾ: ബീന കണ്ണപുരം (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ബഹ്രൈൻ), ദീപ ടെമ്പിൾ ഗെയിറ്റ് (അധ്യാപിക, പുതുച്ചേരി), റനിഷ (ടെമ്പിൾ ഗെയിറ്റ്), ആർട്ടിസ്റ്റ് ദിനേശൻ (ദുബായ്), അനിൽ (ഗാർഡ് സതേൺ റെയിൽവെ). സഹോദരങ്ങൾ: ഇ.എൻ. വിശ്വനാഥൻ (റിട്ട. പ്രൊഫസർ ), ഇ.എൻ. പ്രഭാകരൻ (റിട്ട. ബേങ്ക് ഓഫീസർ, കനറാ ബേങ്ക്), ഇ.എൻ.രാജലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 9 ന് മാഹി പൊതു ശ്മശാനത്തിൽ.