കാഞ്ഞങ്ങാട്: കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ നർത്തകൻ അടുക്കത്ത് പറമ്പത്തെ കുഞ്ഞിക്കണ്ണൻ കോമരം (വെല്ലിച്ഛൻ ) നിര്യാതനായി. 1993 നവംബർ 3 നാണ് ഇദ്ദേഹം ആചാരപെട്ടത്. 1995ലും 2010 ലും നടന്ന പെരുങ്കളിയാട്ടത്തിലും രണ്ടു തവണ നടന്ന പുനർനിർമ്മാണത്തിലും പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിലും ആചാരപരമായ നേതൃത്വം വഹിച്ചു. അടുക്കത്ത് പറമ്പത്തെ പരേതരായ ചോയി, പാട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: വെള്ളച്ചി, ജാനകി. മക്കൾ: ഓമന, നാരായണി, മുരളീധരൻ, വനജ, ജ്യോതി, രതീഷ് കുമാർ. മരുമക്കൾ: പ്രസീത, വേണു, സുരേന്ദ്രൻ.