കണ്ണോത്തുംചാൽ: സി. കണ്ണൻ റോഡിൽ ഗോകുലത്തിൽ കെ.പി മനോഹരൻ (57) നിര്യാതനായി. റെയ്ഡ്കോ ജീവനക്കാരനും സി.പി.എം കണ്ണൂർ ടാക്സി ബ്രാഞ്ച് അംഗവുമാണ്. പരേതനായ ഗോവിന്ദന്റെയും സരോജിനിയുടെയും മകൻ. ഭാര്യ: കെ.അനിത (ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് സെക്ടറി, സി. പി. ഐ. എം. കണ്ണോത്തുംചാൽ ബ്രാഞ്ച് അംഗം). മക്കൾ: അശ്വിനി മനോഹരൻ, അക്ഷയ് മനോഹരൻ. മരുമകൻ: ഷിജിത്ത് (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: റീത്ത, രാജീവൻ (ഗൾഫ്), സവിത, അനിൽ, നിഷ, പരേതയായ പുഷ്പജ. സംസ്കാരം കാലത്ത് 11 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ഗ്യാസ് ശ്മശാനത്തിൽ.