കാഞ്ഞങ്ങാട്: കോട്ടയം - ബന്തടുക്ക റൂട്ടിൽ നേരത്തെ പയ്യന്നൂർ, കാഞ്ഞങ്ങാട് വഴി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി എക്‌സ്‌പ്രസ് കുടിയേറ്റമേഖലയെ ബന്ധിപ്പിച്ച് സർവീസ് പുനഃക്രമീകരിച്ചതോടെ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കുകയാണ്. കോട്ടയത്തുനിന്ന് കണ്ണുർ കാസർകോട് ജില്ലകളിലെ കുടിയേറ്റ മേഖലകളായ കരുവഞ്ചാൽ, ആലക്കോട്, ചെറുപുഴ,ചിറ്റാരിക്കാൽ, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ, ഇരിയ, കാഞ്ഞിരടുക്കം, പടുപ്പ്, ബന്തടുക്ക പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം എർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയോര ബസ് പാസഞ്ചേഴ്‌സ് അസോസിഷേയൻ പ്രസിഡന്റ് എം.വി രാജു ഡയറക്ടർബോർഡ് അംഗം ടി.കെ രാജൻ മുഖേന മാനേജിംഗ് ഡയറക്ടർക്ക് നിവേദനം നൽകി