കണ്ണൂർ: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ നടപ്പാക്കുമ്പോൾ ആരോഗ്യ മേഖലയിലെ വ്യാജ ചികിത്സ തടയാനുള്ള സംവിധാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റോയൽ ഒമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സെക്രട്ടറി ജനറൽ ഡോ. അരുൾ വാണൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സെമിനാറിൽ ഹോമിയോ ചികിത്സയിൽ റേഡിയോളജിയുടെ പ്രാധാന്യവും നൂതന രീതികളും എന്ന വിഷയത്തിൽ ഡോ. അരുൾ വാണൻ പ്രബന്ധം അവതരിപ്പിച്ചു. ഡോ. റാഷിദ് അബ്ദുള്ള, ഡോ. സുനന്ദ്, ഡോ. പ്രദീപ് കുമാർ, ഡോ. അബൂബക്കർ, ഡോ. ഹരീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ. അബൂബക്കർ (പ്രസിഡന്റ്), ഡോ. പ്രദീപ് കുമാർ (സെക്രട്ടറി), ഡോ. ഹരീഷ് (ട്രഷറർ)