പേരാവൂർ: പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾക്ക് കുടിവെള്ളം നൽകിയും തണലൊരുക്കിയും കോളയാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ.ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കോളയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 5000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതിൽ കുറച്ചൊക്കെ നശിച്ചുപോയെങ്കിലും ബാക്കിയുള്ളവയെ വേനൽച്ചൂടിൽ നിന്നും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. പാഴാക്കിക്കളയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച് വെള്ളം നിറച്ച് തൈകളുടെ ചുവട്ടിൽ വച്ച് തുളളി തുള്ളിയായി അവയ്ക്ക് ലഭിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചരിക്കുന്നത്.കോളയാട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കുടുംബശ്രീയും ഹരിതസേനയും ഈ ഉദ്യമത്തിനിറങ്ങിയത്.