പരീക്ഷാഫലം
നാലാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ജൂൺ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 18ന് വൈകിട്ട് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2018 (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 19ന് വൈകിട്ട് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം.എസ്‌സി എം.എൽ.ടി സി.സി.എസ്.എസ്, റഗുലർ- 2017 അഡ്മിഷൻ, സപ്ലിമെന്ററി 2018 മേയ് പ്രായോഗിക പരീക്ഷകൾ 11,12,13 തീയതികളിൽ ഹെൽത്ത് സയൻസ് പഠനവകുപ്പിൽ നടത്തും. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.