പയ്യന്നൂർ: ബാറിലെ അഭിഭാഷകൻ രാമന്തളിയിലെ പി. കെ. കുട്ടികൃഷ്ണ പൊതുവാൾ(74) നിര്യാതനായി. രാമന്തളിയിലെ രാഷ്ട്രീയസാമൂഹിക ആധ്യാത്മിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പുളുക്കുനാട്ട് ക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി, തളിപ്പറമ്പ കഥകളി സംഘം രക്ഷാധികാരി എന്നി സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. രാമന്തളി പഞ്ചായത്ത് എൽ. ഡി. എഫ്. ചെയർമാൻ, രാമന്തളി ശങ്കരനാരായണ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, സംരക്ഷണ സമിതി പ്രസിഡന്റ്, താവുരിയാട് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റീ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കിണറ്റു പുര അടിയോടി വീട്ടിൽ ഭവാനി. മക്കൾ: ലീന, ദിവ്യ. മരുമക്കൾ: ബൈജു, പരേതനായ അനിൽകുമാർ. സഹോദരങ്ങൾ: ബാല പൊതുവാൾ, തങ്കമണി, വനജ. മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂർ സബ്ബ് കോടതിയിലും 10 മണിക്ക് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം 11 മണിക്ക് സമുദായ ശ്മശാനത്തിൽ.