ചെറുപുഴ:അർഹതയുണ്ടായിട്ടും ഗ്രാമസഭ കനിഞ്ഞിട്ടും അധികൃതരുടെ നിലപാട് മൂലം ലൈഫ് മിഷൻ പ്രകാരമുള്ള വീട് നിഷേധിക്കപ്പെട്ട ചെറുപുഴയിലെ അട്ടോളി രവീന്ദ്രന് ഒടുവിൽ നീതി ലഭിച്ചു.പട്ടികവർഗ്ഗ കോളനിയിൽ താമസിക്കുന്ന രവീന്ദ്രന്റെ നാലംഗ കുടുംബത്തിന് വീട് നൽകാൻ ജില്ലാ കളക്ടർ അനുമതി നൽകി.

കഴിഞ്ഞ ഫെബ്രുവരി 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരുമടങ്ങിയ സംഘം രവീന്ദ്രൻ അടക്കമുള്ള ഏഴോളം പേരുടെ പ്രശ്നങ്ങൾ കളക്ടറെ ധരിപ്പിക്കുകയായിരുന്നു. അനുമതിയായതിനെ തുടർന്ന് ലൈഫ് മിഷൻ പദ്ധതിപ്രകാരം

വീട് പണിയുന്നതിനുള്ള പ്രവൃത്തി തുടങ്ങുകയും ചെയ്തു. രവീന്ദ്രന്റേത് ഉൾപ്പെടെ മുടങ്ങിക്കിടന്ന ഏഴോളം പട്ടികജാതി,​പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്ക് ഭരണാനനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അറിയിച്ചു.

സെനറ്റ് അംഗങ്ങളെ ആദരിച്ചു

ഇരിട്ടി: മഹാത്മാഗാന്ധി കോളജിൽ നിന്ന് കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് കെപിസിടിഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോളജ് ഭരണസമിതി അംഗം സണ്ണി ജോസഫ് എംഎൽഎ (എംഎൽഎ മണ്ഡലം), കെപിസിടിഎ പ്രതിനിധി ഡോ.ആർ.സ്വരൂപ (അധ്യാപക മണ്ഡലം), കെപിസിഎംഎസ്എ സംസ്ഥാന പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ പി.കെ.സതീശൻ (അനധ്യാപക മണ്ഡലം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ.എം.മീര അദ്ധ്യക്ഷത വഹിച്ചു. കോളജ് മാനേജർ സി.വി.ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ.എം.ജെ.മാത്യു, ഡോ.അനീഷ് കുമാർ, ഡോ.ആർ.ബിജുമോൻ, ഇ.രജീഷ്, ഡോ.എ.ജയസാഗർ, കെ.വി.പവിത്രൻ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.

സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനം

പയ്യന്നൂർ : ബി.ഇ.എം.എൽ.പി. സ്‌കൂളിന് ( മിഷൻ സ്‌കൂൾ) പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബിഷപ്പ് റൈറ്റ്.റവ.ഡോ: റോയ്‌സ് മനോജ് വിക്ടർ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.ബാലൻ ഫണ്ട് സ്വീകരിച്ചു.നഗരസഭ ഉപാദ്ധ്യക്ഷ കെ.പി. ജ്യോതി , സ്ഥിരം സമിതി ചെയർമാൻ എം.സഞ്ജീവൻ, കൗൺസിലർ എ.കെ.ശ്രീജ, എ.ഇ.ഒ. ടി.എം.സദാനന്ദൻ, ബി.പി.ഒ. പി.വി.സുരേന്ദ്രൻ, റവ: ഡോ: ടി. ഐ. ജെയിംസ്, റവ: മനോജ് മാത്യു , സി.വി.ദിലീപ്, കെ.ശേഖര പൊതുവാൾ, അജിത്.ഡി. ഷേണായി തുടങ്ങിയവർ സംസാരിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ.നാരായണൻ സ്വാഗതവും പ്രധാനദ്ധ്യാപിക ജാക്വിലിൻ ബിന്ന സ്റ്റാൻലി നന്ദിയും പറഞ്ഞു.