ഇരിട്ടി:വൈത്തിരിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി.പി.ജലീൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജില്ലയിലെ മലയോര മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. നേരത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായ പ്രദേശങ്ങളിലാണ് ജാഗ്രത പാലിക്കുന്നത്.
കേളകം പഞ്ചായത്തിലെ അടക്കാത്തോട്, രാമച്ചി, ശാന്തിഗിരി ,കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് പാൽച്ചുരം, കൊട്ടിയൂർ വന്യജീവി വനാന്തരമേഖലകൾ എന്നിവിടങ്ങളിലും കണ്ണവം വനമേഖലയായ കൊളപ്പ, പെരുവ,ചെക്കേരി എന്നിവടങ്ങളിലുമാണ് സുരക്ഷയും പരിശോധനയും ശക്തമാക്കിയത്.തണ്ടർബോൾട്ട്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ആഴ്ചകൾക്ക് മുൻപ് കൊട്ടിയൂർ അമ്പായത്തോട്ടിൽ സായുധരായ മാവോയിസ്റ്റുകൾ എത്തിയത് പൊലീസ് ഗൗരവമായി കണക്കിലെടുത്തിരുന്നു. വയനാടിനോട് ചേർന്ന പ്രദേശമെന്ന നിലയിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഈ ഭാഗത്തേക്ക് നീക്കാനുള്ള സാദ്ധ്യതയും പൊലീസ് കണക്കിലെടുക്കുന്നുണ്ട്.
വനം വകുപ്പ്ക്കാർക്കും പൊലീസ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ മാവോയിസ്റ്റുകൾ ചിക്കി ത്സ തേടാനുള്ള സാഹചര്യവും പൊലിസ് തള്ളികളയുന്നില്ല.ഇത് കണക്കിലെടുത്ത് മേഖലയിലെ ആശുപത്രികൾ നിരിക്ഷണം ഏർപ്പെടുത്തിട്ടുണ്ട് രാത്രി കാലവാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട് ആറളം ഫാം, വിവിധ ആദിവാസി കോളനികൾ എന്നിവിടങ്ങളിലും ശക്തമായ പോലിസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
മാലിന്യം തള്ളിയവർക്കെതിരെ നടപടി വേണം
മട്ടന്നൂർ: തില്ലങ്കേരി വഞ്ഞേരി ഉളിയിൽ തോട്ടിൽ പുല്യോട്ട് പാലത്തിന് സമീപം കക്കൂസ് മാലിന്യമൊഴുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് പുല്യോട്ട് പാലം മഹാത്മാ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. മാലിന്യം തള്ളിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ആരോഗ്യവകുപ്പും പൊലീസും നടപടി എടുത്തിട്ടില്ല. തോടും പരിസരവും ശുചീകരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രസിഡന്റ് വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പത്മനാഭൻ, കെ.ഇ.രാജൻ, മൂർക്കോത്ത് കുഞ്ഞിരാമൻ, സി.വി.അപ്പു, വി.ജയാനന്ദൻ, ടി.കൃഷ്ണൻ, പി.കുഞ്ഞമ്പു, കെ.ഇ.നവീൻ എന്നിവർ സംസാരിച്ചു.
പരിവർത്തൻ യാത്ര
തളിപ്പറമ്പ്: ബിജെപിയുടെ പരിവർത്തൻ യാത്രക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സ്വീകരണം നൽകി വോട്ട് ചോദിക്കാൻ പറ്റിയ മറ്റാരും ഇല്ലാത്തതത് കൊണ്ടാണ് എം.എൽ എ മാരെ തന്നെ ലോകസഭയിലേയ്ക്ക് മത്സരിപ്പിക്കാൻ സി.പി.എമ്മും, സി.പിഐ യ്യും തീരുമാനിച്ചതെന്ന് ജാഥാലീഡർ എം.ടി. രമേശ് പറഞ്ഞു.
കെ.കെ.സോമൻ അധ്യക്ഷത വഹിച്ചു. പി.വി.സത്യപ്രകാശൻ, ആനിയമ്മ രാജേന്ദ്രൻ, എ.പി.ഗംഗാധരൻ, പി.ഗംഗാധരൻ എന്നിവർ പ്രസംംഗിച്ചു.
180 കുപ്പി അനധികൃത വിദേശമദ്യം പിടികൂടി
കൂത്തുപറമ്പ് :എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ ഒളിച്ച് കടത്തുകയായിരുന്ന 180 കുപ്പി അനധികൃത വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തെക്കി ബസാറിലെ സ്വാമിമഠം റോഡിൽ കിഴക്കെ വളപ്പിൽ സി.രാമനെ (46)എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്‌സൈസ് ഇന്റലീജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരഞ്ഞെതുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിക്കടുത്ത മൂലക്കടവിൽ നിന്നും ഓട്ടോറിക്ഷയിൽ ഒളിച്ച് കടത്തുകയായിരുന്നു മദ്യം. ഇന്നലെ വൈകിട്ട് 4 മണിയോടെ തലശ്ശേരി കൂത്തുപറമ്പ് റോഡിൽ പൂക്കോടിനടത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് 500 മില്ലിയുടെ 180 കുപ്പി അനധികൃത മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ പ്രമോദൻ, പ്രജീഷ് കുന്നുമ്മൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.റോഷിത്ത്, വി.എൻ.വിനോദ് ,പി.ടി. സജിത്ത്, യു.സ്മിനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പാനൂരിൽ യു.ഡി.എഫ് എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി
പാനൂർ : നഗരസഭയോട് സർക്കാരും മന്ത്രി കൂടിയായ എം എൽ എയും നിഷേധാത്മക നിലപാട് കാട്ടുന്നതായി ആരോപിച്ച് യു.ഡി.എഫ് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ യുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് എം.എൽ.എയുടെ ഓഫീസിന് സമീപത്തായി പൊലീസ് തടഞ്ഞു .
മാർച്ച് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി.പി. എ സലാം അദ്ധ്യക്ഷത വഹിച്ചു.നഗര സഭ ചെയർപേഴ്‌സൺ കെ.വി റംല, വി.സുരേന്ദ്രൻ, വി.നാസർ , പി.കെ. ഷാഹുൽ ഹമീദ്,എൻ.എ. കരിം ഇ.എ. നാസർ, കെ.രമേശൻ, കെ.പി.സന്തോഷ് കണ്ണം വെള്ളി, കെ .പി.ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
കൃപേഷ് ശരത് ലാൽ അനുസ്മരണം
പാനൂർ: കെ.പി.എസ്.ടി എ പാനൂർ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പാനൂർ യു .പി. സ്‌കൂളിൽ പെരിയ രക്തസാക്ഷി കൃപേഷ് ശരത് ലാൽ അനുസ്മരണവും കുടുംബ സഹായ ഫണ്ട് കൈമാറലും നടന്നു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.രമേശൻ ഉപജില്ലാ കമ്മിറ്റി സ്വരൂപിച്ച 2 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഉപജില്ലാ പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ പി എസ് ടി എ സംസ്ഥാന കൗൺസിലർ കെ.പി.ശശീന്ദ്രൻ ,ജില്ലാ വൈസ് പ്രസിഡന്റ് എ ശശികുമാർ ,വിദ്യാഭ്യാസ ജില്ലാ ട്രഷറർ സി.വി.എ.ജലീൽ, പി.എൻ.പങ്കജാക്ഷൻ, ടി.കെ.അജിത, ദിനേശൻ പാച്ചോൾ, കെ.കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഉത്തരമേഖല പരിവർത്തനയാത്ര പര്യടനം തുടരുന്നു
സി.പി.എമ്മിനും കോൺഗ്രസിനും പാക്കിസ്ഥാനെ വിശ്വാസം: എം.ടി.രമേശ്
ഇരിട്ടി: സി.പി.എമ്മിനും കോൺഗ്രസിനും ഇന്ത്യൻ സൈന്യത്തെക്കാൾ വിശ്വാസം പാക്കിസ്ഥാനെയാണെന്ന് ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഇരിട്ടിയിൽ പരിവർത്തന യാത്രയ്ക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ബാലാക്കോടിൽ നൽകിയത്തായി ഇന്ത്യൻ സൈന്യം പറയമ്പോൾ തെളിവ് ചോദിച്ച് നടക്കുകയാണ് സി.പി.എമ്മും കോൺഗ്രസും .ഇത് വേദനാജനകമാണ് ഇതിനെ രാഷ്ട്രീയ ഗതികേടെന്നാണ് പറയേണ്ടത്. മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ. രഞ്ചിത്ത്, സത്യപ്രകാശ്, സി.വി രാജൻ, അരവിന്ദൻ, വിജയൻ വട്ടിപ്രം, മോഹനൻ, പൈലി വാ ത്യാട്ട്, സത്യൻ കൊന്മേരി തുടങ്ങിയവർ പങ്കെടുത്തു.
പരിവർത്തൻ യാത്രക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സ്വീകരണം നൽകി .കെ.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.സത്യപ്രകാശൻ, ആനിയമ്മ രാജേന്ദ്രൻ, എ.പി.ഗംഗാധരൻ, പി.ഗംഗാധരൻ എന്നിവർ പ്രസംംഗിച്ചു.
55 കുപ്പി വിദേശമദ്യം പിടികൂടി
ഇരിട്ടി: തില്ലങ്കേരിയിലെ തെക്കംപൊയിലിൽ നിന്ന് മുഴക്കുന്ന് എസ് .ഐ അജിഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം 500 മില്ലി വീതമുള്ള 55 കുപ്പി വിദേശമദ്യം പിടികൂടി മദ്യ വില്പന നടത്തുന്നത്തായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം തെക്കംപൊയിലിലെ കുരിയോടൻ സജിവനെ (40) അറസ്റ്റ് ചെയ്തു.