കാഞ്ഞങ്ങാട് യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്‌ന ധർണ നടത്തി. കെ.പി.സി.സി മെമ്പർ എം.സി ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി സുരേഷ്, ഡി.വി ബാലകൃഷ്ണൻ, വി. ഗോപി, പി.കെ ചന്ദ്രശേഖരൻ, എൻ.കെ രത്‌നാകരൻ, രവീന്ദ്രൻ ചേടിറോഡ്, പദ്മരാജൻ ഐങ്ങോത്ത്, പ്രഭാകരൻ വാഴുന്നോറടി, പ്രവീൺ തോയമ്മൽ, കെ.പി മോഹനൻ, കെ.കെ ബാബു, പി. സരോജ, ടി.വി ശ്യാമള, കെ.പി മധു, കെ.വി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
തൃക്കരിപ്പൂർ: ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, പി.വി. കണ്ണൻ, കെ.വി. വിജയൻ, സി. രവി, കെ.പി. ദിനേശൻ, ടി. ധനഞ്ജയൻ, വി.എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
സൗജന്യ കളരി അധ്യാപക പരിശീലന ക്യാമ്പ്
ചെറുവത്തൂർ: കേരള കളരി ഗുരുകുലവും സി.വി.വി കളരി സംഘവും സംയുക്തമായി സൗജന്യ കളരി അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കളരിപ്പയറ്റിനു കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുക. വാർത്താ സമ്മേളനത്തിൽ ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ, കെ.എം ശ്യാം കുമാർ, കെ. ഉമേഷ്, സി. സുകേഷ്, കെ. രാജേഷ് പങ്കെടുത്തു. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. മൊബൽ: 9946580053.
പി.ടി രമേശൻ അനുസ്മരണം
ചെറുവത്തൂർ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ്അസോസിയേഷൻ കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി രമേശൻ അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് ചെറുവത്തൂർ ഹൈ ലൈൻ പ്ലാസയിൽ നടക്കുന്ന പരിപാടി ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്യും. പി. ഹരിഗോവിന്ദൻ പ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാർ, സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി കെ.സി രാജൻ എന്നിവർ മുഖ്യതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കൃപേഷ് , ശരത് ലാൽ കുടുംബസഹായ ഫണ്ട് വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ അലോഷ്യസ് ജോർജ്, കെ. ഗിരീഷ്, പി. ശശിധരൻ, പി. രാമചന്ദ്രൻ അടിയോടി പങ്കെടുത്തു.