ഉളിക്കൽ: അറബിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആന്റണി കൊച്ച് കുന്നത്ത് പറമ്പിൽ (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് അറബി സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ പൂവത്താനത്ത് കുടുംബാഗം. മക്കൾ: പരേതയായ സെലിൻ നെല്ലികുന്നേൽ, ജോസഫ് (ഹെഡ്മാസ്റ്റർ സെന്റ് ജോൺസ് എൽ.പി.സ്കൂൾ, പാലാവയൽ), ജെയിംസ് ഉളിക്കൽ, സോഫിയാമ്മ താന്നിക്കൽ (പേരട്ട), ഫാ. സാജു വി.സി (ജർമ്മനി), ജാൻസി പാലക്കുന്നേൽ (അറബി). മരുമക്കൾ: തോമസ് നെല്ലികുന്നേൽ (നെടുപുറംചാൽ), തെരേസ സി.വി (സെന്റ് ജോൺസ് എച്ച്.എസ് .എസ് പാലാവയൽ), കൊച്ചുറാണി തോലാനിക്കൽ (സ്റ്റാഫ് നഴ്സ് ഗവ. ഹോസ്പിറ്റൽ, തലശേരി), തങ്കച്ചൻ താന്നിക്കൽ (ഖത്തർ), ജെയിംസ് പാലകുന്നേൽ (അറബി).