പിലാത്തറ: പുറച്ചേരി ഗവ:യു .പി സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് ടി.വി.രാജേഷ് നിർവഹിക്കും.. സർക്കാറിൽ നിന്നും അനുവദിച്ച 82.42 ലക്ഷം രൂപ ചിലവിൽ ആറ് ഹൈടെക് ക്ലാസ് മുറികളും ടോയ് ലറ്റ് കോംപ്ലക്‌സും നിർമ്മിക്കാനാണ് പദ്ധതി. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി, പ്രഥമാധ്യാപകൻ കെ.ഇ.കരുണാകരൻ, പി.ടി.എ.പ്രസിഡന്റ് എം.അനിൽകുമാർ, എസ്.എം.സി.ചെയർമാൻ കെ.രമേശൻ, സി.കെ.ശിവജി എന്നിവർ പങ്കെടുത്തു.
പരിവർത്തനയാത്രയ്ക്ക് പാനൂരിലും സ്വീകരണം
പാനൂർ: ബി.ജെ.പി സംസ്ഥാനജനറൽ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന ഉത്തരമേഖല പരിവർത്തനയാത്രയ്ക്ക് പാനൂർ ബസ്റ്റാൻഡിൽ സ്വീകരണം നൽകി. .മണ്ഡലം പ്രസിഡന്റ് സി.കെ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.ടി.രമേഷ് ,വി.കെ.സജീവൻ,വിവി.രാജൻ,കെ.രഞ്ജിത്ത്,പി.സത്യപ്രകാശ്,എം.മോഹനൻ,ഭവീഷ് ഉണ്ണികുളം,വിപി.സുരേന്ദ്രൻ,എൻ.ഹരിദാസ്,പിഎം.ശ്യാമപ്രസാദ്,ഇ.മനീഷ്,സിപി.സംഗീത,എൻ.രതി,കെ.കാർത്തിക,വിപി.ബാലൻ,പിടികെ.നാണു,ടിപി.രാജീവൻതുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.രാജേഷ് കൊച്ചിയങ്ങാടി സ്വാഗതവും,കെകെ.ധനഞ്ജയൻ നന്ദിയും പറഞ്ഞു.
പ്‌ളാസ്റ്റിക് മാലിന്യ ശേഖരണം ഉദ്ഘാടനം 11ന്
ഉളിക്കൽ : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഉളിക്കൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 11 ന് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു ഒരു വാർഡിൽ ഒരു വളണ്ടിയർ എന്ന നിലയിൽ 20 ഹരിതകർമ്മ സേനാംഗങ്ങളെ നിയമിച്ചു. പ്ലാസ്റ്റിക് ശേഖരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ നിർവഹിക്കും . ഇതിന്റെ മന്നോടിയായി 11 ന് രാവിലെ 10 .30 ന് ഉളിക്കൽ ടൗണിൽ വിളംബര ജാഥ നടക്കും.
കളഞ്ഞ് കിട്ടിയ പണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നൽകി യുവതി മാതൃകയായി
തലശ്ശേരി: കളഞ്ഞുകിട്ടിയ 39500 രൂപയും എ.ടി.എം കാർഡുമടങ്ങിയ ബാഗ് പൊലീസ് മുഖാന്തിരം ഉടമക്ക് തിരിച്ച് നൽകി യുവതിയുടെ സത്യസന്ധത.തലശ്ശേരി മേലൂർ സ്വദേശിനിയും എം.എ. ബി.എഡ് വിദ്യാർത്ഥിനിയുമായ പി.സുവർണ്ണയാണ് മാതൃകയായത്.
ഇന്നലെ വൈകുന്നേരം തലശ്ശേരി നാരങ്ങാപുറത്ത് സിൻഡിക്കേറ്റ് ബാങ്കിന് സമീപത്ത് വച്ചാണ് സുവർണ്ണക്ക് റോഡരികിൽ നിന്നും ഒരു ബാഗ് കിട്ടിയത്. തുറന്ന് നോക്കിപ്പോൾ പണവും എ.ടി.എം. കാർഡും കണ്ടതിനെ തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് ഏൽപിക്കുകയായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയായ പൊന്ന്യം സ്വദേശിനി ഫാത്തിമ മിത്തൽ ഫർഹയുടെതായിരുന്നു ബാഗ് .ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് കരഞ്ഞുകൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ അജയകുമാർ, ബാബുരാജ് എന്നിവരെ സമീപിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ യുവതി തിരിച്ചേൽപ്പിച്ച വിവരമറിഞ്ഞത്. പഠനാവശ്യത്തിനുള്ള പണമെന്നാണ് ഫർഹ പറഞ്ഞത്.
അപകട ലഘൂകരണപദ്ധതി ഉദ്ഘാടനം ഇന്ന്
തലശ്ശേരി: ദേശീയ ചുഴലിക്കാറ്റ് അപകട ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കതിരൂർ പൊന്ന്യം സ്രാമ്പിക്ക് സമീപത്ത് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. എ.എൻ ഷംസീർ എം.എൽ.എ അദ്ധ്യക്ഷനാകും. . ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ മഹാദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ ജനങ്ങൾക്കും അഭയകേന്ദ്രം സുരക്ഷിത താവളമാകും. ദുരന്തങ്ങൾ നേരത്തെ അറിയാനും ഈ പദ്ധതി വഴി സാധിക്കും. അഞ്ചു കോടി രൂപയാണ് പൊന്ന്യത്ത് തുടങ്ങാൻ പോകുന്ന അഭയകേന്ദ്രത്തിന്റെ ചെലവ്. മാർച്ച് അവസാനത്തോടെ പ്രവൃത്തി തുടങ്ങും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്, ലോകബാങ്ക് എന്നിവയുടെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബി. അബ്ദുൽനാസർ ഐ.എ.എസ്, എം.ഷീബ, കെ. സജിത്ത് നമ്പ്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.