കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്നിൽ വീണ്ടും തീപിടുത്തം. ആനന്ദാശ്രമത്തിന്റെ സൈഡിലൂടെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ നിന്നും തുടങ്ങിയ തീ പിടുത്തം അമ്പലം വരെ നീണ്ടു. അഗ്നിശമന സേന തീ തല്ലിക്കെടുത്തി. ലീഡിംഗ് ഫയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി.വി.എൻ. വേണുഗോപാലൻ, കെ. ശ്രീജിത്,അനിൽ കുമാർ, ടി.പി. സുധാകരൻ, ഡ്രൈവർ കെ.ടി. ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.