കാഞ്ഞങ്ങാട്: ഐ.എൽ.എൽ കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രന് വരവേൽപ്പ് നോർത്ത് കോട്ടച്ചേരിയിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷനിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. കൺവെൻഷൻ മൊയ്തിൻ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ബിൽടെക് അബ്ദുള്ള അധ്യക്ഷനായി. എം.എ ലത്തീഫ്, അസീസ് കടപ്പുറം, ടി. ഹംസ, റിയാസ്, എൽ. സുലൈഖ, എം.എ ഷഫീഖ്, സഹായ് ഹസിനാർ, കെ.സി മുഹമ്മദ് കുഞ്ഞ്, ഇസ്മിയ പടന്നക്കാട് എന്നിവർ സംസാരിച്ചു. അബ്ദുൾ റഹിമാൻ കൊളവയൽ സ്വാഗതം പറഞ്ഞു.