പഴയങ്ങാടി: ശ്രീ തിരുവർകാട്ടുകാവ് പൂര മഹോത്സവം നാളെ സഹസ്ര ദീപത്തോടെ തുടങ്ങും. 20 വരെ ഉത്സവനാളുകളിൽ രാവിലെ തേക്കിനക്കൾ കോട്ടയിലേക്കും തിരിച്ചെഴുന്നള്ളത്തും നടക്കും , നാളെ വൈകിട്ട് ആറരയ്ക്ക് സഹസ്ര ദീപവും തുടർന്ന് ചിറക്കൽ നിധീഷ് അവതരിപ്പിക്കുന്ന പഞ്ചവാദ്യവും നടക്കും. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് തിരുവാതിരക്കളി. രാത്രി 8.30ന് നാടകം.

14ന് ഏഴുമണിക്ക് തിരുവാതിര എട്ടുമണിക്ക് നൃത്തനൃത്യങ്ങൾ, 15ന് വൈകിട്ട് താവം ശ്രീകുറുംബ വനിതാവേദി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുടർന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും, രാത്രി 8,30 നൃത്ത ഗാനസുധ തുടർന്ന് അനാമിക അവതരിപ്പിക്കുന്ന മാജിക്, 16ന് വൈകിട്ട് ഓട്ടൻതുള്ളൽ, 17ന് രാത്രി 6.45ന് തിരുവാതിര, 7ന് തായമ്പക, രാത്രി 8.30ന് ഭക്തിഗാനസുധ. 18ന് രാത്രി 7മണിക്ക് തിരുവാതിര തുടർന്ന് നാടൻപാട്ട്. 19ന് രാത്രി 7 മണിക്ക് വാദ്യകലാകാരൻ രാധാകൃഷ്ണൻ സംഘവും അവതരിപ്പിക്കുന്ന തായമ്പക. രാത്രി 9ന് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന പുരാണ നാടകം. 20ന് രാവിലെ 6മണിക്ക് പുറത്തെഴുന്നള്ളിപ്പ്, 7ന് കോട്ടയിൽ എഴുന്നള്ളിപ്പ്. തുടർന്ന് വടുകുന്ദ് ശിവ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ്. 8.30ന് ചരിത്രപ്രസിദ്ധമായ വടുകുന്ദ തടാകത്തിൽ പൂരംകുളി ആറാട്ട് നടക്കും. പൂരം നാളിൽ രാവിലെ 9 മുതൽ 12 വരെ പൂരക്കഞ്ഞി വിതരണവും നടക്കും, പഴയങ്ങാടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാസ്‌കരൻ, കെ.വി.എൻ ബൈജു, നാരായണ പിടരാർ തുടങ്ങിയവർ പങ്കെടുത്തു.