ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിന്റെ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ചിരകാല ആവശ്യമായ മയ്യിച്ച - പാലത്തെര പാലം നിർമ്മാണത്തിന്റെ ശിലാസ്ഥാപനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഏഴുകോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുക.

പദ്ധതിയുടെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. 78 മീറ്റർ നീളവും 7.5 മീറ്റർ വീതിയും മൂന്നു സ്പാനുകളും ഉള്ള പാലത്തിന് ഇരു ഭാഗങ്ങളിലുമായി 85 മീറ്റർ വീതിയിൽ അപ്രോച്ച് റോഡും പണിയും.

പാലം പൂർത്തിയായാൽ ചെറുവത്തുരിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള വെങ്ങാട്ട്, കാട്ടുതല പ്രദേശത്തെ ജനങ്ങൾക്ക് നീലേശ്വരം ദേശീയപാതയിൽ എത്തിച്ചേരുന്നതിന് എളുപ്പവഴിയാകും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡി. സജിത്ത് ബാബു മുഖ്യാതിഥി ആയിരുന്നു. എക്സിക്യുട്ടിവ് എഞ്ചിനീയർ കെ.പി വിനോദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്ന് പ്രസിഡന്റ് വി.പി ജാനകി, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, ജനപതിനിധികളായ വെങ്ങാട്ട് കുഞ്ഞിരാമൻ, വി.വി സുനിത, എ. അമ്പൂഞ്ഞി, എൻ.പി ദാമോദരൻ, എ.കെ ചന്ദ്രൻ സംസാരിച്ചു. കെ.വി കുഞ്ഞിരാമൻ സ്വാഗതവും പി.വി രാഘവൻ നന്ദിയും പറഞ്ഞു.

ബി.ജെ.പി അംഗങ്ങളെ നോമിനേറ്റ് ചെയ്തു
കാസർകോട്: ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായി ജില്ലയിൽ നിന്ന് പി. സുരേഷ് കുമാർ ഷെട്ടി, രവിശ തന്ത്രി കുണ്ടാർ, അഡ്വ. വി. ബാലകൃഷ്ണണ ഷെട്ടി, അഡ്വ. ബി. രവീന്ദ്രൻ എന്നിവരെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. ഒഴിവുള്ള ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എൻ. സതീഷിനെ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് നോമിനേറ്റ് ചെയ്തു.