തളിപ്പറമ്പ് :കാട്ടാമ്പള്ളിക്കടവ് കൂവേരി ചപ്പാരപ്പടവ് മങ്കര ചാണോക്കുണ്ട് തടിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കൂവേരിക്കടവിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്ത്, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജിഷാകുമാരി, ജനപ്രതിനിധികൾ, പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിർവഹിക്കുന്നത്.