ഉദുമ: പെരിയ കല്യോട്ടെ ഇരട്ട കൊലപാതക കേസ് സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെ അട്ടിമറിക്കാനുള്ള പൊലീസിന്റെ നീക്കം അവസാനിപ്പിക്കുക, കൊലപാതകത്തിൽ സ്ഥലം എം.എൽ.എ.യുടെയും മുൻ എം.എൽ.എയുടെയും പങ്ക് പൊലീസ് അന്വേഷിക്കുക, കൊലപാതക അന്വേഷണം സി.ബി.ഐ ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 13ന് രാവിലെ 10 മണിക്ക് ബേക്കൽ സി.ഐ ഓഫീസ് മാർച്ച് നടത്താൻ ഉദുമ ബ്ലോക്ക് കോൺഗ്രസ് യോഗം തീരുമാനിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ. ഫൈസൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. ഭാസ്‌കരൻനായർ, കെ.വി.ഗോപാലൻ, എ.കെ. ശശിധരൻ, സുകുമാരൻ പൂച്ചക്കാട്, അൻവർ മാങ്ങാട്, സുകുമാരൻ ആലിങ്കാൽ, ചന്ദ്രൻ നാലാംവാതുക്കൽ, കൃഷ്ണൻ ചട്ടഞ്ചാൽ, എം.പി.എം. ഷാഫി, അഡ്വ.എം.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.