ഇരിട്ടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദയാത്രയും പൊതുയോഗവും നടത്തി. നല്ലൂരിൽ നിന്ന് ആരംഭിച്ച പദയാത്ര കാക്കയങ്ങാടിൽ സമാപിച്ചു. ഇബ്രാഹിം മുണ്ടേരി, അഡ്വ. കെ. മുഹമ്മദലി, സി. അബ്ദുള്ള, എം.കെ. മുഹമ്മദ്, ഒ. ഹംസ, അയ്യൂബ് ഹാജി, എം.കെ. കുഞ്ഞാലി, പി.കെ. അഷറഫ്, നസീർ നല്ലൂർ, ഹക്കീം പടിക്കച്ചാൽ, വി.പി. റഷീദ്, അബ്ദുൾ റഹ്മാൻ ഹാജി, പി.സി. ഷംനാസ്, കെ.പി. റംഷാദ്, പി. ശുഹൈൽ എന്നിവർ സംസാരിച്ചു.
ഇതര സംസ്ഥാന തൊഴിലാളി
ക്യാമ്പുകൾ പരിശോധിച്ചു
ഇരിട്ടി: പേരാവൂർ എക്‌സൈസ് റേഞ്ച് പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ പരിശോധിച്ചു.
ആയോത്തുംചാൽ, കേളകം ഹൈസ്‌കൂൾ റോഡ്, കേളകം മെയിൻ റോഡ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.ബി. സുരേഷ്ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എൻ. സതീഷ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, എൻ.സി. വിഷ്ണു, എക്‌സൈസ് ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിവർ പങ്കെടുത്തു.
പുറച്ചേരി ഗവ.സ്‌കൂൾ
കെട്ടിടം ശിലാസ്ഥാപനം
പയ്യന്നൂർ: പുറച്ചേരി ഗവ. യു.പി. സ്‌കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 84 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന് ടി.വി. രാജേഷ് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, പഞ്ചായത്ത് മെമ്പർ സി.കെ. ശോഭ, എ.ഇ.ഒ പി. അബ്ദുള്ള, കെ. കുഞ്ഞിക്കണ്ണൻ, കെ.എസ്. ശംഭു നമ്പൂതിരി, വെദിരമന വിഷ്ണു നമ്പൂതിരി, കെ. രമേശൻ, എം. അനിൽകുമാർ, എം.വി. സജിത, പി.എം. യമുന, പി.കെ സുധീഷ്, സ്‌കൂൾ ലീഡർ അശ്വന്ത് തമ്പാൻ എന്നിവർ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപകൻ കെ.ഇ. കരുണാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. രമേശൻ നന്ദിയും പറഞ്ഞു.