തളിപ്പറമ്പ: പരിയാരം മെഡിക്കൽ കോളേജിന് സമീപം കുറുവയിലെ കനുവാടിൽ നാരായണ പൊതുവാൾ (93) നിര്യാതനായി. ചെറുതാഴം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുകയും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു.
ഭാര്യ: എ.വി. ശാരദാമ്മ. മക്കൾ: ജനാർദ്ദന പൊതുവാൾ (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), ബാബുരാജ് (ബിസിനസ്, അതിയടം), അഡ്വ. വേണുഗോപാൽ (തളിപ്പറമ്പ്), രാജലക്ഷ്മി (എരമം), ഭവാനി (പരിയാരം), തങ്കമണി (പേരൂൽ), പ്രൊഫ.രതീഷ് നാരായണൻ (പയ്യന്നൂർ കോളേജ്). മരുമക്കൾ: പി. സരോജിനി, കെ. സുധാമണി, കെ. യു.വിജയലക്ഷ്മി (എൽ.ഐ.സി. ഓഫ് ഇന്ത്യ തളിപറമ്പ്), പി. വിജയൻ (റിട്ട. ടീച്ചർ പേരൂൽ യു.പി.), എൻ.വി. നാരായണൻ (പേരൂൽ), വൃന്ദ രതീഷ് (വയനാട്), പരേതനായ കെ. ഉണ്ണികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.