traffic-police

തലശേരി: ട്രാഫിക് ഡ്യൂട്ടിക്കിടെ തലശ്ശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ മട്ടന്നൂർ കൊടോളിപ്പുറം സ്വദേശി പുതിയപുരയിൽ സനീഷി (31)ന് സൂര്യാഘാതമേറ്റു. മൂന്നു ദിവസം മുൻപ് ജോലിക്കിടെ ഇരുകൈകൾക്കും നിറവ്യത്യാസവും ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നലെ മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഗവ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സനീഷിന് മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചു. സൂര്യാഘാതമേറ്റിടത്ത് പുരട്ടാൻ ലേപനവും നിർദ്ദേശിച്ചിട്ടുണ്ട്.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്ന് ആരോഗ്യ വിഭാഗം പറയുമ്പോഴും കനത്ത ചൂടിൽ ജോലി ചെയ്യാൻ പൊലീസുകാർ നിർബന്ധിതരാകുകയാണ്.