നീലേശ്വരം: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂനിയൻ നീലേശ്വരം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻസിപ്പൽ തല സംഗമം യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എം. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൺ ഗൗരി, പാറക്കോൽ രാജൻ, കെ.വി.ദാമോദരൻ, പി.പി. മുഹമ്മദ് റാഫി, പി. ശ്രീജ എന്നിവർ സംസാരിച്ചു.
ആയുധങ്ങൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലൈസൻസോടു കൂടി ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്നവർ മാർച്ച് 15 നകം അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ ആയുധങ്ങൾ ഹാജരാക്കണം. സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന രസീത് കളക്ടറേറ്റിലെ ഡി സെക്ഷനിൽ കൈമാറണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ മറ്റൊരു മുന്നറിയിപ്പ് നൽകാതെ കർശന നിയമ നടപടി സ്വീകരിക്കുകയും ലൈസൻസ് റദ്ദു ചെയ്യുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.
മാപ്പിട്ടച്ചേരിക്കാവ് കളിയാട്ട മഹോത്സവം
ആഘോഷ കമ്മറ്റി ഓഫീസ് ഉദ്ഘാടനം
ചെറുവത്തൂർ: പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ് മഹാക്ഷേത്രം കളിയാട്ട മഹോത്സവ ഭാഗമായുള്ള ആഘോഷ കമ്മറ്റി ഓഫീസ് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.പി രാഘവൻ ക്ഷേത്രം കോയ്മ ഭാസ്‌കരൻ നമ്പി, ഇ. പ്രഭാകരൻ, ടി.കെ അശ്വിനികുമാർ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ഭരണസമിതിയേയും
ജീവനക്കാരെയും ആദരിച്ചു
ചെറുവത്തൂർ: പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും മികച്ച ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ചെറുവത്തൂർ പഞ്ചായത്ത് ഭരണസമിതിയെയും ജീവനക്കാരെയും ചെറുവത്തൂരിലെ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷയായി. പി. കരുണാകരൻ എം.പി ഉപഹാര സമർപ്പണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കുഞ്ഞിരാമൻ, എം. നാരായണൻ, മലപ്പിൽ സുകുമാരൻ, മുനമ്പത്ത് ഗോവിന്ദൻ, സി. കാർത്ത്യായനി എന്നിവരെയും മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.വി പ്രഭാകരനെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കെ. കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമൻ, വി.വി സുനിത, യു. സുമിത്ര, മുകേഷ് ബാലകൃഷ്ണൻ, എ.കെ ചന്ദ്രൻ, എൻ.പി ദാമോദരൻ, എ.സി മുഹമ്മദ് ഹാജി, ലത്തീഫ് നീലഗിരി, പി.പി മുസ്തഫ, പ്രശാന്ത് പുത്തിലോട്ട്, ടി. രാജൻ, ടി.വി പ്രഭാകരൻ, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുനമ്പത്ത് ഗോവിന്ദൻ സ്വാഗതം പറഞ്ഞു.
യു.ഡി.എഫ്.ജില്ലാ യോഗം നാളെ
കാസർകോട്: യു.ഡി.എഫ്. ജില്ലാ ലെയ്സൺ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം ചെയർമാൻ, കൺവീനർമാർ എന്നിവരുടെ യോഗം നാളെ 3 മണിക്ക് കാസർകോട് ഡി.സി.സി. ഓഫീസിൽ ചേരുമെന്ന് ചെയർമാൻ എം.സി. ഖമറുദ്ധീനും ജനറൽ കൺവീനർ എ.ഗോവിന്ദൻ നായരും അറിയിച്ചു.