kannur-university
kannur university

പ്രോജക്ട് മൂല്യനിർണയം

രണ്ടും നാലും സെമസ്റ്റർ എം.എ അറബിക് (റഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം/പ്രായോഗിക/വാചാ പരീക്ഷ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

ആറാം സെമസ്റ്റർ ബി.എ മലയാളം പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 14, 15 തീയതികളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്‌സി ജ്യോഗ്രഫി (സി.ബി.സി.എസ്.എസ്‌ റഗുലർ/സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) പ്രായോഗിക പരീക്ഷകൾ 14 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പെടെ, 2007 അഡ്മിഷൻ മുതൽ) ഒക്ടോബർ 2018 പ്രായോഗിക പരീക്ഷകൾ 14 മുതൽ 21 വരെ നടക്കും.

നാലാം സെമസ്റ്റർ എം എസ് ഡബ്ളിയു (റഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 15, 16 തീയതികളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്സ് ആൻ‌ഡ് സയൻസ് കോളേജിലും 18, 19 തീയതികളിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളേജിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുകൾ/പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

ടൈംടേബിൾ

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

തീയതികൾ നീട്ടി

ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി 23 വരെയും ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ട തീയതി 28 വരെയും നീട്ടി.