കാക്കയങ്ങാട്: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഒൻപതുനാൾ നീണ്ടു നിൽക്കുന്ന പൂര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബദരിനാഥ് ക്ഷേത്ര മുഖ്യ പുരോഹിതൻ റാവൽജി ഈശ്വര പ്രസാദ് നമ്പൂതിരി മുഖ്യാഥിതിയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട്, ബ്രഹ്മ ശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരി, സിനിമ താരം നിഖില വിമൽ എന്നിവർ വിശിഷ്ടാതിഥികളുമായി.

അതൊടൊപ്പം ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടർ കമ്പ്യൂട്ടർവത്കരണത്തിന്റെയും, പ്രദിക്ഷിണ വഴി സമർപ്പണവും, തിരുമുറ്റം കരിങ്കൽ പാകൽ സമർപ്പണവും, ദീപസ്തഭം സമർപ്പണം, സോപാനം സമർപ്പണം, ശ്രീകോവിൽ അനുബന്ധ പ്രവർത്തന പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ പേരയിൽ ശങ്കരൻ നായർ, വെങ്ങിണിശേരി ബാലകൃഷ്ണൻ, ശിൽപി മണികണ്ഠ കുറുപ്പ് ,റെൻഷി, പി.പി.ഭാസ്‌കരൻ ,സുര്യ ഗായത്രി, വിവേക് മുഴക്കുന്ന് അനിരുദ്ധ് തരുൺ എന്നിവരെ ആദരിച്ചു. എക്‌സികുട്ടിവ് ഓഫീസർ അജിത്ത് പറമ്പത്ത്, എ .കെ മനോഹരൻ, സി.രവീന്ദ്രനാഥ്, എ.വനജ, എൻ.പങ്കജാക്ഷൻ, പൊന്നമ്മ , ജി.സുധീഷ് കുമാർ, ആർ.ബാലകൃഷ്ണൻ, ടി.കെ.ജിയേഷ്, ടി.കെ.പ്രീയേഷ്, ദീപ മനോജ്, ബിജു ഗോപിനാഥ്, ടി.വി.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.