കണ്ണൂർ: നിയുക്ത കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് ഇന്ന് രാവിലെ 9ന്് കണ്ണുർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

ഇടതുവിജയത്തിന് രംഗത്തിറങ്ങും

കണ്ണൂർ:കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന പി കെ ശ്രീമതിയുടെയും കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. പി. സതീഷ് ചന്ദ്രന്റെയും വടകര മണ്ഡലത്തിൽ മത്സരിക്കുന്ന പി. ജയരാജന്റെയും തിരഞ്ഞെടുപ്പ് വിജയത്തിന്നായി രംഗത്തിറങ്ങാൻ യൂത്ത് കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് അഷറഫ് പിലാത്തറ അദ്ധ്യക്ഷത വഹിച്ചു.വിപിൻദാസ് ,പി. കെ.സുമേഷ് ,പി .പി. രംദീപ്,എൻ .വി. നളിനൻ എന്നിവർ പ്രസംഗിച്ചു.