കാസർകോട്: വിചാരണ അവസാന ഘട്ടത്തിലെത്തിയ റിയാസ് മൗലവി വധക്കേസിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അൽഫാമ്മായിയെ വിസ്തരിച്ചു. കേസിലെ പ്രതികളായ അജേഷ് എന്ന അപ്പു (20), നിഥിൻ (19), അഖിലേഷ് എന്ന അഖിൽ (25) എന്നിവർ അറസ്റ്റിലായ സമയത്ത് ഹൊസ്ദുർഗ് സബ് ജയിലിൽ അൽഫാമമ്മായിയുടെ നേതൃത്വത്തിലാണ് തിരിച്ചറിയിൽ പരേഡ് നടത്തിയത്. അതിന്റെ വിശദാംശങ്ങളറിയാനാണ് മജിസ്‌ട്രേറ്റിനെ കോടതി വിസ്തരിച്ചത്.

ചൊവ്വാഴ്ച രാവിലെ ടെലിഫോൺ നോഡൽ ഓഫീസറെയും വിസ്തരിച്ചിരുന്നു. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. 2017 മാർച്ച് 20ന് രാത്രിയാണ് പഴയ ചൂരിയിൽ മദ്രസ അധ്യാപകനായിരുന്ന കർണ്ണാടക മടിക്കേരി കൊടബയിലെ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയത്.

അനുശോചിച്ചു
തൃക്കരിപ്പൂർ: സോഷ്യലിസ്റ്റ് പ്രവർത്തകൻ തങ്കയത്തെ പി. രാഘവന്റെ നിര്യാണത്തിൽ കെ.എം.കെ സ്മാരക കലാസമിതി അനുശോചനം രേഖപ്പെടുത്തി. ഇ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.വി ഗണേശൻ, വി.കെ ചന്ദ്രൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, കാര്യത്ത് രമേശൻ, സി.കെ മോഹനൻ, സി. ബാലകൃഷ്ണൻ, പി.വി തമ്പാൻ, പി.സി ഗോപാലകൃഷ്ണൻ സംസാരിച്ചു. തങ്കയം എം.എ.എം വായനശാല അനുശോചിച്ചു. ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. പവിത്രൻ, കെ. സജീവൻ, വി.എം ചന്ദ്രൻ, കാറമേൽ ദാമു സംസാരിച്ചു. എൽ.വൈ.ജെ.ഡി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. എം.കെ അനീഷ് അധ്യക്ഷത വഹിച്ചു. പി. ഷിബു, എം. വിനു, കെ. ഷാജി സംസാരിച്ചു.
എച്ച്.എം.എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു എം. അമ്പാടി അധ്യക്ഷത വഹിച്ചു. വി.വി വിജയൻ, പി.വി തമ്പാൻ, കെ. അമ്പാടി, ടി. അജിത സംസാരിച്ചു. യുവജനതാദൾ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ടി.വി രാജേഷ്, എം.കെ അനീഷ്, ഗിരീഷ് കുന്നത്ത് സംസാരിച്ചു. എൻ.ജി.ഓ സെന്റർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പി.വി ദിനേശൻ അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രൻ, ഇ.വി രാജേഷ് സംസാരിച്ചു. എച്ച്.എം.എസ് കെട്ടിട നിർമ്മാണ സഭ അനുശോചിച്ചു.വി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ, ബാലകൃഷ്ണൻ, കെ.വി കരുണാകരൻ, വി.വി രാജശ്രീ സംസാരിച്ചു. എൽ വൈ ജെ ഡി സംസ്ഥാന പ്രസിഡന്റ് പി കെ പ്രവീൺ അനുശോചിച്ചു. ജനതാദൾ എസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എം.കെ.സി അബ്ദുൾറഹിമാൻ അധ്യക്ഷത വഹിച്ചു. പി.പി ബാലകൃഷ്ണൻ, പി.പി ഷിബു, രാജു സംസാരിച്ചു.

തൊഴിലില്ലായ്മ വേതനം
തൃക്കരിപ്പൂർ: 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടുമാസത്തെ തൊഴിലില്ലായ്മ വേതനം 18, 19 തീയ്യതികളിൽ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്യുന്നു. അർഹതയുള്ള ഗുണഭോക്താക്കൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

സർവ്വകക്ഷി യോഗം അനുശോചിച്ചു.
തൃക്കരിപ്പൂർ: മുൻ തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും സോഷ്യലിസ്റ്റുമായിരുന്ന തങ്കയത്തെ പി. രാഘവന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. തങ്കയം അബ്ദുറഹിമാൻ സ്മാരക വായനശാല പരിസരത്ത് ചേർന്ന യോഗത്തിൽ ലോക താന്ത്രിക് ജനതാദൾ ജില്ല വൈസ് പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ടി.വി കുഞ്ഞികൃഷ്ണൻ,ലോക് താന്ത്രിക് ജനതാദൾ ജില്ല സെക്രട്ടറി വി.വി കൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ശ്രീധരൻ, എം ഗംഗാധരൻ, പി.വി തമ്പാൻ, കെ. ശശി, കെ ഭാസ്‌കരൻ, തൃക്കരിപ്പൂർ ഫാർമെ‌ർസ് ബാങ്ക് എം ഡി കെ. ശശി, പി.പി വേണുഗോപാലൻ, ഇ. ചന്ദ്രൻ സംസാരിച്ചു. വി.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു