തൃക്കരിപ്പൂർ: തൃക്കരിപ്പൂരും പരിസരങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സജീവമായ ഇടപെടലുകൾ നടത്തിയിരുന്ന തങ്കയത്തെ പുതിയടവൻ രാഘവൻ (75) നിര്യാതനായി. ഇദ്ദേഹം കണ്ണൂർ, കാസർകോട് ജില്ലകളിൽ ബീഡിത്തൊഴിലാളികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിച്ച സംഘടനാ പ്രവർത്തകനാണ്. എച്ച് എം എസിന്റെ ജില്ലാ പ്രസിഡണ്ടായും, പാർട്ടിയുടെ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായും രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ചെറുവത്തൂർ ദിനേശ്ബീഡി സഹകരണസംഘം മെമ്പർ, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ. എം. കെ. സ്മാരക കലാസമിതിയുടെ സാരഥിയും, തങ്കയം മുഹമ്മദ് അബ്ദുൽ റഹിമാൻ സ്മാരക വായനശാലയുടെ പ്രസിഡണ്ടുമായും പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് കളക്ഷൻ ഏജന്റ് ആയിരുന്നു
ഭാര്യ: മാധവി. മക്കൾ: സതി(ജില്ലാ വ്യവസായ വകുപ്പ് കണ്ണൂർ), സവിത(ആർ. ടി. ഓ. ഓഫീസ് കാസർകോട്), സജിത, സരിത. മരുമക്കൾ: ഹരിദാസൻ(ചെറുവത്തൂർ), രാജീവൻ (വില്ലേജ് ഓഫീസ് ചെറുതാഴം), മഹേഷ്(അമേരിക്ക), പരേതനായ ഇലക്ട്രിസിറ്റി ജീവനക്കാരനായിരുന്ന നാരായണൻ. സഹോദരൻ: അമ്പാടി(റിട്ട സബ് രജിസ്ട്രാർ, തങ്കയം).