കാഞ്ഞങ്ങാട്: സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുർഗിലെ ആദ്യകാല ആധാരമെഴുത്തുകാരിൽ ഒരാളുമായ വെള്ളിക്കോത്ത് സായികൃപയിലെ പി. കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. വിദ്വാൻ പി. കേളു നായർ സ്മാരക ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ്, മഹാകവി പി. സ്മാരക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൊസ്ദുർഗ് കേന്ദ്രീകരിച്ചു സത്യസായി സേവാസംഘടനയുടെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടതും അടുത്തകാലം വരെ ചുക്കാൻ പിടിച്ചതും ഇദ്ദേഹമായിരുന്നു.
ഭാര്യ: ആലത്തടി മലൂർ ശ്യാമള അമ്മ. മക്കൾ: എ.എം.പ്രഭാകരൻ നായർ (എൻജിനിയർ, പാലക്കാട്), എ.എം. സുലത (ബെംഗളൂരു), എ.എം. വേണുഗോപാലൻ നായർ (ആധാരമെഴുത്ത്, ഹൊസ്ദുർഗ്), പരേതനായ എ.എം. ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: ടി. ഗീത (പാലക്കാട്), ഡോ. ലോകേശൻ നായർ (ബെംഗളൂരു), എൻ.വി. ശ്രീലേഖ (ബേളൂർ), പരേതയായ ശ്രീവിദ്യ (തൃപ്പൂണിത്തുറ). സംസ്കാരം ഇന്നു രാവിലെ 8 ന് വെള്ളിക്കോത്തെ പുറവങ്കര തറവാട് ശ്മശാനത്തിൽ.