പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ) ഒക്ടോബർ 2018, പരീക്ഷ എഴുതിയ, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 23 ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ 2018 അഡ്മിഷൻ) നവംബർ 2018 പരീക്ഷ എഴുതിയ ഐ.ടി മയ്യിൽ, വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ആൻഡ് റിസർച്ച് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 18 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.
ഹാൾ ടിക്കറ്റ്
19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സി. ബി. സി. എസ്. എസ്.) ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.
പ്രോജക്ട് മൂല്യനിർണയം
ആറാം സെമസ്റ്റർ ബി. എസ്‌സി മാത്തമാറ്റിക്സ് ഓണേഴ്സ് (സി.ബി.സി.എസ് എസ് റഗുലർ 2016 അഡ്മിഷൻ) പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 15 മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.