തൃക്കരിപ്പൂർ: രാമന്തളി മുസാഫിർ എഫ്.സിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ സെവൻസ് ഫുട്ബാൾ മേള നാളെ മുതൽ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിലാരംഭിക്കും. കണ്ണൂർ-കാസർകോട് ജില്ലകളിലെ 16 പ്രമുഖ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

5000 പേർക്ക് ഇരുന്ന് കളികാണാൻ കഴിയുന്ന സ്റ്റീൽ ഗ്യാലറി ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് അരലക്ഷം രൂപ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയും സമ്മാനിക്കും.

ഉദ്ഘാടന മത്സരത്തിൽ കിംഗ്സ് രാമന്തളി എ.എഫ്.സി ബീരിച്ചേരിയെ നേരിടും. വാർത്താസമ്മേളനത്തിൽ കക്കുളത്ത് അബ്ദുൾ ഖാദർ, ജലീൽ കുന്നുമ്മൽ, മുഹമ്മദ് ഷബീർ, ഇ.ടി.വി. നിയാസ്, മുഹമ്മദ് ഷാഹിർ, മുഹമ്മദ് ഹിഷാം എന്നിവർ പങ്കെടുത്തു.