പാനൂർ: സ്വച്ഛ് ഭാരത് ,ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ നല്ല മുദ്രാവാക്യങ്ങൾ നല്കി അധികാരത്തിൽ വന്ന മോദിയുടെ ഭരണം വാഗ്ദാനങ്ങൾ പാലിക്കാതെ നാടിനെ തകർത്ത് മുടിക്കുകയാണ് ചെയ്തതെന്ന് സി.പിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. വടകര പാർലിമെന്റ സ്ഥാനാർഥി പി.ജയരാജന്റെ കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂരിൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സിന്റെ ദുർഭരണം മടുത്തതാണ് ബി.ജെ.പിക്ക് ഭരിക്കാൻ അവസരം ലഭിച്ചത്.ബി.ജെ.പിയെ ഭരണത്തിൽ നിന്നിറക്കി മതേതരത്വ ഭരണം നിലനിർത്താൻകോൺഗ്രസ്സിനാവില്ല. ഇപ്പോൾ തന്നെ നിരവധി കോൺഗ്രസ്സ് എം എൽ .എ മാർ എം പിമാർ മുൻ മന്ത്രിമാർ മറ്റു ഉന്നത നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.വി. ഗംഗാധരൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി കെ.പി. മോഹനൻ, സി.പി. മുരളി ,കാസിം ഇരിക്കൂർ, പി.പി. ദിവാകരൻ, പി. പ്രഭാകരൻ, കെ. വിനയരാജ്, ജോൺ ജോസഫ്, പാട്യം രാജൻ എന്നിവർ സംസാരിച്ചു.രവീന്ദ്രൻ കുന്നോത്ത് സ്വാഗതം പറഞ്ഞു.സി.പി. എം സെക്രട്ടറിയേറ്റംഗങ്ങളായ പനോളി വൽസൻ, എം. സുരേന്ദ്രൻ, ജില്ല കമ്മിററിയംഗങ്ങളായ കെ.കെ. പവിത്രൻ, കെ. ധനജ്ഞയൻ, കെ. ലീല, കെ. മനോഹരൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, കെ.കെ. കണ്ണൻ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ചന്ദ്രൻ ,വി.കെ. കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു. മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ നിയന്ത്രണത്തിനായി 201 അംഗ കമ്മിറ്റി രൂപികരിച്ചു. ഭാരവാഹികൾ: കെ.പി. ചന്ദ്രൻ (ചെയർമാൻ), കെ.കെ. പവിത്രൻ (കൺവീനർ), കെ. ധനഞ്ജയൽ (ട്രഷറർ) കെ. മനോഹരൻ,കെ. ലീല ,കെ.വി. ഗംഗാധരൻ, കെ.കെ. കണ്ണൻ, ഇ. മഹമൂദ്, കെ. മുകുന്ദൻ, കെ.സി. അനിൽകുമാർ, എ. അശോകൻ, എം. സുകുമാരൻ, ടി. ഷബ്‌ന, വി. ബാലൻ, ടി. വിമല, എൻ. അനൂപ്, കരുവങ്കണ്ടി ബാലൻ, ഒകെ വാസു, എൻ. ധനഞ്ജയൻ, കെ. രാമചന്ദ്രൻ (വൈസ് ചെയർമാൻമാർ).കെ.ഇ. കുഞ്ഞബ്ദുദുല്ല അഡ്വ.കെ. ഗോപാലൻ, കെ.ടി. രാഗേഷ്, കെ.പി. യൂസഫ്, കെ.പി. ശിവപ്രസാദ്, കെ. കുമാരൻ, പി.കെ. രാജൻ (ജോ: കൺവീനർമാർ)