ചെറുപുഴ: തിരുമേനി എസ്.എൻ.ഡി.പി.എൽ .പി .സ്‌കൂൾ വാർഷികവും മികച്ച നേട്ടം കൊയ്ത സ്‌കൂളിലെ പൂർവ വിദ്യാർഥികൾക്കുള്ള അനുമോദനവും നടന്നു.ചെറുപുഴ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ റോസിലി ആടിമാക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ദാസൻ അധ്യക്ഷനായി. പയ്യന്നൂർ എ.ഇ.ഒ.ടി.എം.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിന്ദുബിജു എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുളളൻമട, പഞ്ചായത്തംഗം കെ.കെ.ജോയി എന്നിവർ സമ്മാന വിതരണം നടത്തി.സ്‌കൂൾ മാനേജർ പി.എൻ.രാജൻ, വി.എൻ.ഉഷാകുമാരി, കെ.ഡി.ഉദയൻ, പ്രശാന്ത് തടത്തിപ്പറമ്പിൽ, സി.ജിഷ, ജോജി ചെമ്പശേരിൽ, ജി.പ്രദീപ് കുമാർ, ദീപ സന്തോഷ്, മഞ്ജു മധു, അഭിനന്ദ് മധു, ജ്യോതിക സുരേഷ്, മാളവിക വി.എസ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളായ ഡോ. പ്രിൻസ് തോമസ്, അഡ്വ.ഗ്രീഷ്മ ഗംഗാധരൻ, എം.എ.അശ്വതി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.