പള്ളിക്കുന്ന്: ആന്ധ്രപ്രദേശ് ഒസ്മാനിയ മെഡിക്കൽ കോളജ് പ്രഫസർ, ചീഫ് റേഡിയോളജിസ്റ്റ്, അഡീഷണൽ ഡയറക്ടർ ഓഫ് മെഡിക്കൽ സയൻസ് എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ച ഗണപതിയാടൻ വീട്ടിൽ ഡോ. ജി. ശ്രീധര മാരാർ (87) ഹൈദരബാദിൽ നിര്യാതനായി. പരേതരായ ഡോ. ബാലകൃഷ്ണ മാരാർ - കല്യാണിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.പി. ഭാരതി (ശ്രീവിലാസം, പള്ളിക്കുന്ന്). മക്കൾ: വിജയലക്ഷ്മി, ഡോ. ബാലകൃഷ്ണൻ. മരുമക്കൾ: രവീന്ദ്രൻ, ആശ. സഹോദരങ്ങൾ: ഗോപാലകൃഷ്ണ മാരാർ, പരേതരായ ചന്ദ്രശേഖര മാരാർ, ദാമോദര മാരാർ.