കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലും കയർ ഭൂവസ്ത്ര പദ്ധതി നിലവിൽ വന്നു. വിവിധപ്രദേശങ്ങളിലായി ഏഴോളം നീർച്ചാലുകളുടെ അരികുകൾ കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിച്ചിരിക്കുകയാണ്.
മൊത്തം 3650 ചതുരശ്രമീറ്റർ പ്രദേശത്താണ് ഭൂവസ്ത്രം വിരിച്ചത്. ഇതിനായി 2,37,250 രൂപ കയർ മാറ്റിനും, 28,500 രൂപ മറ്റ് അനുബന്ധ വസ്തുക്കൾക്കും ചെലവഴിച്ചതായി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശീന്ദ്രൻ മടിക്കൈ വ്യക്തമാക്കി.
മണ്ണൊലിപ്പ് തടയാനും, കാലാകാലങ്ങളായി തോടുകളിലേക്ക് ഇടിഞ്ഞുതാഴുന്ന പാർശ്വഭാഗങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ഇപ്പോൾ മുൻഗണന നൽകി പ്രവർത്തി പൂർത്തിയാക്കിയതെന്ന് ശശീന്ദ്രൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെ ഉപയോഗിച്ചാണ് ഭൂവസ്ത്രം വിരിക്കൽ നടപ്പിലാക്കിയത്.
കയർ വ്യവസായത്ത പ്രോത്സാഹിപ്പിക്കാനും കയർ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനം സൃഷ്ടിക്കാനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് കയർ ഭൂവസ്ത്ര പദ്ധതി. 2017 ലാണ് ഈ പദ്ധതി നിലവിൽ വന്നത്. വലിയ പറമ്പ, പടന്ന, കയ്യൂർ- ചീമേനി, പിലിക്കോട്, പള്ളിക്കര, അജാനൂർ, മടിക്കൈ, കിനാനൂർ- കരിന്തളം, മധൂർ, പനത്തടി എന്നീ പത്ത് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ വർഷം കൂടുതൽ പഞ്ചായത്തുകളിൽ ഈ പദ്ധതി വ്യാപിപ്പിലാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്..
യാത്രയയപ്പും അനുമോദനവും
കാഞ്ഞങ്ങാട്: സർവീസിൽ നിന്ന് വിരമിക്കുന്ന സ്‌കൗട്ട് ഗൈഡ് അധ്യാപകർക്കുള്ള യാത്രയയപ്പും ലോംഗ് സർവീസ് അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും ജില്ലാ പ്രസിഡന്റ് സി. ഉഷ ഉദ്ഘാടനം ചെയ്തു. കമ്മിഷണർ ജി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു.
പി. പ്രശാന്ത് ഉപഹാര സമർപ്പണം നടത്തി. പി.കെ. ഹരിദാസ്, കെ. രത്നാകരൻനായർ, കെ.സി. മാനവർമ്മരാജ, എം. പത്മിനി, വി.കെ. ഭാസ്‌കരൻ, കെ.കെ. പിഷാരടി, പി.ടി. തമ്പാൻ, ജി.കെ. ഗിരിജ, ടി.വി. മൈഥിലി, എം. സജിത, വി.എൻ. പുരുഷോത്തമൻ, വി.വി. മനോജ്കുമാർ, എം.വി. ജയ, കെ.വി. സതി, ടി.വി. ഭുവനചന്ദ്രൻനായർ, ഭാരതിദേവി, സുധാമണി, തെരേസ, ഗീത തുടങ്ങിയവർ പ്രസംഗിച്ചു.
.
വാർഷികാഘോഷവും യാത്രയയപ്പും നാളെ
രാജപുരം: പെരുതടി ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും ഹെഡ്മാസ്റ്റർ ടി.കെ.എവുജിനുള്ള യാത്രയയപ്പും നാളെ വൈകുന്നേരം 4 ന് പെരുതടി സ്‌കൂളിൽ നടക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനൻ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. എ.ഇ.ഒ പി.വി. ജയരാജ് ഉപഹാര സമർപ്പണം നടത്തും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിക്കും. വത്സ,ൻ പിലിക്കോട് പ്രഭാഷണം നടത്തും.
പരിശീലനം
കാഞ്ഞങ്ങാട്: കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികൾക്ക് പരിശീലനം നൽകി. ടൗൺഹാളിൽ ജില്ലാ സിവിൽ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി ആമുഖ പ്രഭാഷണം നടത്തി. പി. ശശികുമാർ, പി.കെ ശശികുമാർ എന്നിവർ ക്ലാസെടുത്തു. താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു സ്വാഗതവും എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു
കാഞ്ഞങ്ങാട് കാവ്യോത്സവം:
ഒപ്പുമരം ദയാബായി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഒപ്പുമരം സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്തു. ഒരു വർഷമായി എൻഡോസൾഫാൻ ദുരന്തം മാത്രമാണ് മനസ്സിലെന്നും പലർക്കും വേണ്ട വിധം അറിയാത്ത ഈ വിഷയം പൂഴ്ത്തിവയ്ക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും ദയാബായി പറഞ്ഞു. ഇതിനെതിരെ പോരാട്ടം തുടർന്ന് ഇങ്ങനൊരു ജനത ഇവിടെ ജീവിക്കുന്നുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് തന്റെ ശ്രമമെന്നും അവർ വ്യക്തമാക്കി. ദയാബായി അവതരിപ്പിച്ച ഏകാംഗ നാടകം കുട്ടികൾക്ക് ആവേശകരമായ അനുഭവമായി.
പ്രിൻസിപ്പാൾ ഡോ. ടി. വിജയൻ അധ്യക്ഷത വഹിച്ചു. അംബികാസുതൻ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രേമചന്ദ്രൻ ചോമ്പാല, ജയേഷ് പാടിച്ചാൽ, ശ്രീനാഥ് ചീമേനി, കെ.എം.സജേഷ് , ശരത് ബാരെ, ധന്യ കീപ്പേരി എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഒപ്പുമരം സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യുന്നു.
തുളുനാട് പത്രപ്രവർത്തക അവാർഡ്
കെ.ബാലകൃഷ്ണനും ആഖിൻ മരിയയ്ക്കും.
കാഞ്ഞങ്ങാട്: 2019ലെ 14-ാമത് അതിയാമ്പൂർ കുഞ്ഞിക്കൃഷ്ണൻ സ്മാരക തുളുനാട് പത്രപ്രവർത്തക അവാർഡ് കെ. ബാലകൃഷ്ണനും, ആഖിൻ മരിയയ്ക്കും നൽകും. ഈ മാസം 24ന് രാവിലെ 10 ന് നീലേശ്വരത്ത് നടക്കുന്ന അവാർഡ് ചടങ്ങിൽ ശിൽപവും പ്രശംസാപത്രവും സമർപ്പിക്കും.
ഏരിയ കൺവെൻഷൻ നാളെ
കാഞ്ഞങ്ങാട്: സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ നാളെ വൈകുന്നേരം 3 ന് കുന്നുമ്മൽ സി.ഐ.ടി.യു ഓഫീസിൽ നടക്കും.