കുറ്റ്യാട്ടൂർ : പെരുമ്പുള്ളിക്കരി 'പ്രതിഭ' യിൽ കെ.പി. നാരായണൻ (87) നിര്യാതനായി. തളിപ്പറമ്പിൽ അഡ്വക്കറ്റ് ക്ലാർക്ക് ആയി ജോലി ചെയ്തിരുന്നു. പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാലയുടെ സ്ഥാപക പ്രസിഡന്റും കർഷക സംഘം കുറ്റ്യാട്ടൂർ വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ :കല്യാണി (ലീല). മക്കൾ: ഭാനുമതി, രാധാകൃഷ്ണൻ പട്ടാന്നൂർ (സീനിയർ റിപ്പോർട്ടർ, മാതൃഭൂമി, കൊല്ലം) പ്രമീള, സുപ്രിയ. മരുമക്കൾ: എം.വി. നാരായണൻ (റിട്ട.എസ്.ഐ), പ്രീത, രഘുനാഥൻ, പരേതനായ കെ. ഭാസ്കരൻ (എസ്.ഐ. സ്പെഷ്യൽ ബ്രാഞ്ച് ). മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ചട്ടുകപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.