പാനൂർ: സൗത്ത് അണിയാരത്തെ പുളിയുള്ളതിൽ അയിശു (83) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. പ്രദേശത്തെ പഴയ കാലത്തെ സജീവ ലീഗ് പ്രവർത്തകൻ പരേതനായ പുളിയുള്ളതിൽ അബുവിന്റെ മകളാണ്. ഭർത്താവ് : പരേതനായ മേനോക്കുന്ന്കണ്ടി മമ്മു (കരിയാട്). മക്കൾ: റംല, മുസ്തഫ(ദുബൈ), കാസിം(ബംഗളൂരു), റുക്കിയ്യ, സെക്കീന. മരുമക്കൾ: സെമീജ (മോന്താൽ), ഹസീന കോറോത്തും കണ്ടി(അണിയാരം), അബ്ദുള്ള മണ്ണി കണ്ടി, കടവത്തൂർ (ഖത്തർ), ബഷീർ കളത്തിൽ (വാണിമേൽ), പരേതനായ കുറുങ്ങോട്ടിൽ കുഞ്ഞമ്മദ് കുട്ടി (തളീക്കര). സഹോദരങ്ങൾ: പുളിയുള്ളതിൽ കുഞ്ഞമ്മദ് ഹാജി (വൈസ് പ്രസിഡന്റ് അണിയാരം ശാഖ മുസ് ലിം ലീഗ്), പരേതയായ റാബിയ.