കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് തുടക്കമായി. കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ ചുള്ളിക്കാട് മുഖ്യാതിഥിയായി. സാഹിത്യവേദി പുറത്തിറക്കുന്ന

19-ാമത്തെ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

ഈ വർഷം വിരമിക്കുന്ന കോളേജിലെ അധ്യാപകനും സാഹിത്യകാരനുമായ അംബികാസുതൻ മാങ്ങാടിന്റെ 'നിലവിളികൾ അവസാനിക്കുന്നില്ല', എൻഡോസൾഫാൻ ദുരിതബാധിത കെ.ബി ശിൽപയുടെ 'നിറഭേദങ്ങൾ' എന്നീ പുസ്തകങ്ങൾ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാടിന് നൽകി പ്രകാശിപ്പിച്ചു.
വി വിജയകുമാർ അധ്യക്ഷനായി. മാമ്പൂ പുരസ്‌കാര ജേതാവ് അബിൻജോസഫ്, സുധീഷ് ചട്ടഞ്ചാൽ, എ. ശരത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, വിനോദ് അമ്പലത്തറ, രാജേഷ് പാടിച്ചാൽ, എ.വി ശ്രീകുമാർ, പി.വി ജിതിൻ എന്നിവർ സംസാരിച്ചു. സച്ചിദാനന്ദൻ, എൻ ശശിധരൻ, സജയ് ബാലചന്ദ്രൻ ചുള്ളിക്കാട്, വി.ആർ സുധീഷ്, ഇ.പി രാജഗോപാലൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

കോൺഫറൻസ് ഹാളിൽ നടന്ന കവിയരങ്ങിൽ പി.പി ശ്രീധരനുണ്ണി, കരിവെള്ളൂർ മുരളി, കുറ്റിക്കോൽ ശങ്കരൻ എമ്പ്രന്തിരി, ജിനേഷ്‌കുമാർ എരമം, പ്രേമചന്ദ്രൻ ചോമ്പാല, ശങ്കരൻ കോറോം, ഉപേന്ദ്രൻ മടിക്കൈ, ബദറുന്നീസ, എലിസബത്ത്, സന്തോഷ് ഒഴിഞ്ഞവളപ്പ്, ബാബു തിലകൻ തോയമ്മൽ, ആർ ഇന്ദു, കെ.ബി ശാലിനി, കെ.ബി ശിൽപ എന്നിവർ പങ്കെടുത്തു. ഡോ. വി. ഷിനി മോഡറേറ്ററായി.

ബാലചന്ദ്രൻ ചുള്ളിക്കാട്, ബിജു, നാലാപ്പാടം പത്മനാഭൻ, മധു ആലപ്പടമ്പ്, സിന്ധു, പത്മനാഭൻ കാവുമ്പായി, പ്രശാന്ത്കുമാർ, രജിത രാകേഷ്, എ ആർ പ്രസാദ്, അപർണ കാരാട്ട്, ഫാത്തിമത്ത് വഹീദ, പ്രമോദ് പി. സെബാൻ, പ്രസാദ് കണ്ണോത്ത്, രേഷ്മ എന്നിവർ കവിതകൾ അവതരിപ്പിച്ചു. മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്ത കവിയരങ്ങിൽ ഡോ. ധന്യ കീപ്പേരി മോഡറേറ്ററായി.

യാത്രയയപ്പ് സമ്മേളനം

കാഞ്ഞങ്ങാട്: കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഹൊസ്ദുർഗ് ഉപജില്ലാ യാത്രയയപ്പ് സമ്മേളനം ഫോർട്ട് വിഹാർ ഹാളിൽ ഡി.സി.സി.സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. എം. സുരേഷ് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ കരിച്ചേരി, എ.വി ഗിരീശൻ, ടി.വി പ്രദീപ് കുമാർ, കെ.കെ പിഷാരടി , ജോർജ്കുട്ടി ജോസഫ്, ലിസിജേക്കബ്, പി. ബിന്ദു, രാജേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. പി. കെ ഹരിദാസ് സ്വാഗതവും അനൂപ് കുമർ നന്ദിയും പറഞ്ഞു.