കേളകം: അടക്കാത്തോട്ടിലെ ശാന്തിഗിരി രാമച്ചി റോഡിൽ കാൽനട യാത്രക്കാരനെ കടുവ ഓടിച്ച സംഭവത്തെത്തുടർന്ന് സുരക്ഷാനടപടി സ്വീകരിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഭീഷണിയുള്ള സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ ഷാജി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഫോറസ്റ്റ് ഓഫീസറും സംഘവും കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കണക്കഞ്ചേരി സണ്ണിയുടെ വീട്ടിലെത്തി വിവരങ്ങളാരാഞ്ഞു. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സണ്ണിയെ കടുവ ഓടിച്ചത്. കഷ്ടിച്ചാണ് ഈയാൾ രക്ഷപ്പെട്ടതെന്ന് പറയുന്നു. അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അവയെ കൂടു വെച്ച് പിടികൂടുമെന്നും വനപാലകർ നാട്ടുകാരെ അറിയിച്ചു.സംഭവം ഉന്നത വനപാലകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.