പേരാവൂർ: രക്ഷാപ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും അഗ്‌നിശമന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർ പദ്ധതിയുടെ ഭാഗമായി പേരാവൂർ ഫയർസ്റ്റേഷനിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകി. ആലച്ചേരിയിൽ കിണറ്റിലകപ്പെട്ട പിഞ്ചു കുഞ്ഞിനെ രക്ഷിച്ച പി.വി.ഷിജു, ഷിന്റോ ,ശശിധരൻ, പ്രവിത്ത്, ജിതിൻ, രാജേഷ്, സുജീഷ്,അഭിലാൽ, ഗോകുൽ, വിപിൻദാസ്, മിഥുൻ എന്നിവരെ ആദരിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ശശി അദ്ധ്യക്ഷനായി.കെ.ഷിജു, വി.ഉണ്ണികൃഷ്ണൻ, മനോജ് താഴെപുര തുടങ്ങിയവർ സംബന്ധിച്ചു.