കണ്ണൂർ: പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ,​വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ,​ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ബർണബാസ് ഫെർണാണ്ടസ് ,​സി .പി റഹ് ന , പള്ളിപ്രം പ്രസന്നൻ ,​
ലില്ലി ജെയിംസ് എന്നിവർ സംസാരിച്ചു.വെൽഫെയർ കേരള കുവൈത്ത് സെക്രട്ടറി ഫെമിന കലാം ,പി.സി അനസ് എന്നിവരെ ആദരിച്ചു.