ഇരിട്ടി: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി .ജെ .പി പേരാവൂർ നിയോജകമണ്ഡലം ശക്തികേന്ദ്ര സമ്മേളനം ഇരിട്ടിയിൽ നടന്നു. പയഞ്ചേരിമുക്ക് എം.ടു. എച്ച് റസിഡൻസിയിൽ നടന്ന സമ്മേളനം മേഖലാ പ്രസിഡന്റ് വി.വി. രാജൻ, ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം ഉപാദ്ധ്യക്ഷൻ എൻ. വി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് ഇൻചാർജ്ജുകൾ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സമാപന സമ്മേളനംദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ആർ .എസ് .എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം , ബി. ജെ .പി ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വട്ടിപ്രം, ആർ.പി. പത്മനാഭൻ , കൂട്ട ജയപ്രകാശ്, പി.വി.ദീപ, എം.വി.ഗിരിജ, ആർ. ഉഷ, ശകുന്തള, മനോഹരൻ വയോറ, പി.കൃഷണൻ, പി.വി.അജയകുമാർ, സത്യൻ കൊമ്മേരി, എം.ആർ, സുരേഷ് എന്നിവർ പ്രസംഗിച്ചു. ബി ജെ പി അംഗത്വം സ്വീകരിച്ച ഇല്ലിക്കൽ സുനിൽ കുമാർ, മുൻകോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കൊട്ടിയൂരിലെ ഐസക് എടക്കര എന്നിവരെ വി.വി.രാജൻ ഹാരമണിയിച്ച് സ്വീകരിച്ചു.