അഴീക്കോട്: മുൻ കോൺഗ്രസ് നേതാവും സേവാദൾ വോളണ്ടിയറും മുൻ അഴീക്കോട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനുമായ കോളനി ഗേറ്റിനു സമീപത്തെ ചേനോളി ഭരതൻ (86) നിര്യാതനായി. ഭാര്യ: സുനീതി. മക്കൾ: വിനി, മനോജ്. മരുമകൻ: വാസുദേവൻ. സഹോദരങ്ങൾ: സഹദേവൻ, രാധ, ശ്രീധരൻ, ഗംഗാധരൻ, ശശിധരൻ, സുരേശൻ. സംസ്കാരം ഇന്നു രാവിലെ 10ന് പയ്യാമ്പലത്ത്.