പഴയങ്ങാടി: പഴയങ്ങാടി സ്വദേശി കോഴിക്കോട് അത്താണിക്കൽ ഐനുൽ സർഖയിലെ പൊക്കാസറത്ത് അബ്ദുല്ല (86) നിര്യാതനായി. ദീർഘകാലം കുവൈത്ത് അൽ അഹ്ലി ബാങ്ക് മാനേജറായിരുന്നു. ഭാര്യ: സറീന. മക്കൾ: ജംഷിദ് അബ്ദുല്ല, നാജിദ അബ്ദുല്ല (കുവൈറ്റ്), ഡോ.ശബിന മഹബൂബ്, രേഷ്മ സഫർ (മുൻ അധ്യാപിക, ജെ.ഡി.ടി. കോഴിക്കോട്). മരുമക്കൾ: റീവൺ, ഡോ. മഹബൂബ് ഹുസൈൻ ( സ്കോട്ലന്റ്), കെ.പി.സഫർ ( പാർക്ക് റസ്റ്റാറന്റ്, കോഴിക്കോട്). സഹോദരങ്ങൾ: ആത്തിക്ക (എരിപുരം), പരേതരായ ഫാത്തിമ, കുഞ്ഞലീമ, കുഞ്ഞാമിന, സൈനബ, മറിയം, ആയിഷ, മഹമൂദ് , നൂറുദ്ദീൻ മൗലവി, ആലി മുഹമ്മദ് മൗലവി.