കാഞ്ഞങ്ങാട്: മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് കോടിയിൽപരം രൂപ ചെലവഴിച്ചാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണ പൂരോത്സവവും ഇതോടൊപ്പം നടക്കും. പൂരംകുളി ചടങ്ങ് നാളെയാണ്. ബ്രഹ്മകലശ മഹോത്സവ ഭാഗമായി ചിത്രരചനാമത്സരം, നാട്ടറിവ് ശിൽപശാല, കഥാ- കവിതാ സായാഹ്നം എന്നിവയുമുണ്ടാകും. ആഘോഷക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 10.30ന് നടക്കും.
വാർത്താസമ്മേളനത്തിൽ ഐ.കെ.കൃഷ്ണദാസ് തന്ത്രി, വി.കൃഷ്ണൻ വയമ്പ്, ശ്രീധരൻ കാരാക്കോട്, എം. ബാലകൃഷ്ണൻ വയമ്പ്, എ. സുകുമാരൻ കാലിക്കടവ്, കെ.വിജയൻ മുളവന്നൂർ, കാവുങ്കൽ നാരായണൻ എന്നിവർ സംബന്ധിച്ചു.
കാഴ്ച സമർപ്പണം
കാഞ്ഞങ്ങാട്: റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തോടനുബന്ധിച്ച് കാഴ്ചാ സമർപ്പണം നടത്തി. മുത്തപ്പ ഭക്ത കൂട്ടായ്മയാണ് വിവിധ തരം കാഴ്ചകൾ ക്ഷേത്രത്തിന് കൈമാറിയത്. മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരി ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.രവി മടയച്ചൻ, കെ.എ. ശിവൻ, കൃഷ്ണൻ കൊവ്വൽ, ചന്ദ്രൻ ഗാർഡർ വളപ്പ്, ദാമു ആവിക്കര, രവി കൊവ്വൽ, വിട്ടൽ നായക്, കെ. പത്മനാഭൻ, പവിത്രൻ കൊവ്വൽ, ഭാസ്‌കരൻ, ഷാജി കൊവ്വൽ തുടങ്ങിയവർ സംബന്ധിച്ചു.
യാത്രയയപ്പ് നൽകി
രാജപുരം: പെരുതടി ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും ഹെഡ്മാസ്റ്റർ ടി.കെ.എവുജിനുള്ള യാത്രയയപ്പും പെരുതടി സ്‌കൂളിൽ പി.ഗോപി ഉദ്ഘാടനം ചെയ്തു.. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വി.എഫ്. റോസമ്മ ഉപഹാരം നൽകി. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു.
പെയ്ഡ് അംഗത്വവിതരണം
കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സ്പെഷൽ സ്‌കൂൾ രക്ഷിതാക്കളുടെ സംസ്ഥാന സംഘടനായ പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ് ) അംഗത്വവിതരണ കാമ്പയിന് തുടക്കമായി. ഫാദർ റോയ് വടക്കേൽ പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം.ജോർജിന് മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, സെക്രട്ടറി സ്മിത ഡിക്‌സൺ, സുശീല കുര്യച്ചൻ, ബേബി തോമസ്, സുശീല വേണുഗോപാൽ, ബോബി ബേസിൽ, ജെയിംസ് നെലംഗാവിൽ, ജെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്പെഷ്യൽ സ്‌കൂൾ രക്ഷിതാക്കളെ പെയ്ഡിൽ അംഗങ്ങളായി ചേർക്കുവാൻ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
കാരംസ്: റിയാസ് അതിഞ്ഞാൽ ജേതാവ്
അതിഞ്ഞാൽ: ഗ്രീൻസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അതിഞ്ഞാൽ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല സിംഗിൾസ് കാരംസ് മത്സരത്തിൽ റിയാസ് അതിഞ്ഞാൽ ജേതാവായി. കാഷ് അവാർഡ് ഷാക്കിർ വിതരണം ചെയ്തു.
എൽ.ഡി.എഫ് കൺവെൻഷൻ
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് രാവണീശ്വരം ലോക്കൽ കൺവെൻഷൻ മാക്കിയിൽ മണ്ഡലം സെക്രട്ടറി വി.കെ രാജൻ ഉദ്ഘാടനം ചെയ്തു .എ. തമ്പാൻ അധ്യക്ഷനായി. റിയാസ് അബ്ദുൾ റഹ്മാൻ, എ. കൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം. തമ്പാൻ (ചെയർമാൻ) റിയാസ്, അബ്ദുൾ റഹ്മാൻ (വൈസ് ചെയർമാൻ), എം, ബാലകൃഷ്ണൻ (സെക്രട്ടറി), ഒ. മോഹനൻ, കെ. രാജേന്ദ്രൻ (ജോ. സെക്രട്ടറിമാർ.
അജാനൂർ ലോക്കൽ കൺവെൻഷൻ ഇടവൻ കുന്നിൽ സി.പി.എംജില്ലാകമ്മിറ്റിയംഗം വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. എ. ദാമോദരൻ അധ്യക്ഷനായി. എം. പൊക്ലൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ. ദാമോദരൻ, മൂലകണ്ടം പ്രഭാകരൻ, ശിവജി വെള്ളിക്കോത്ത് , ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ.പി ബാലൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എ. ദാമോദരൻ (പ്രസിഡന്റ്), ശിവജി വെള്ളിക്കോത്ത് (സെക്രട്ടറി).
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്ന്
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് കാസർകോട് മണ്ഡലം സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രൻ ചൊവ്വാഴ്ച കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 9 ന് എസ്.എൻ പോളി, എസ്.എൻ എഞ്ചിനീയറിംഗ് കോളേജ് , പടന്നക്കാട് സി.കെ നായർ സ്മാരക കോളേജ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഉച്ചക്ക് 12ന് സതീഷ്ചന്ദ്രൻ ബിരുദ പഠനം പുർത്തിയാക്കിയ പടന്നക്കാട് നെഹ്‌റുകോളേജിലെത്തും. കോളേജിൽ നടക്കുന്ന ചടങ്ങിൽ അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുമായി സ്ഥാനാർത്ഥി സംവദിക്കും. പിന്നീട് മടിക്കൈ ഐ.എച്ച്.ആർ.ഡി കോളേജ്, കാലിച്ചാനടുക്കം എസ്.എൻ.ഡി.എ.പി കോളേജ് , കരിന്തളം ഗവ. കോളേജ്, എന്നിവിടങ്ങൾ സന്ദർശിക്കും. പകൽ 3 മണിമുതൽ വെള്ളരിക്കുണ്ട് ബളാൽ ടൗണുകളിലെത്തും. പിന്നീട് പനത്തടി സെന്റ് മേരീസ് കോളേജ്, സെന്റ് പയസ് ടെൻത് കോളേജ് എന്നിവിങ്ങളിലെ പര്യടനത്തിനുശേഷം പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ നേരിൽ കാണും.
പി. മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു.
കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് പി. മുഹമ്മദ് കുഞ്ഞിയെ അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി മട്ടൻ അധ്യക്ഷനായി. സംസ്ഥാന ലീഗ് വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി ബൈത്തുറഹ്മയുടെ പ്രഖ്യാപനം നടത്തി. മെട്രോ മുഹമ്മദ് ഹാജിയുടെ ഉപഹാരം എം.എം നാസ്സർ ഏറ്റുവാങ്ങി. ഷൗക്കത്ത് സ്വാഗതവും സാക്കിർ നന്ദിയും പറഞ്ഞു
ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പാ 'ഉബുണ്ടൂ 2019 'ന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. കെ.എം.സി.സി ബി. സലീം ഉദ്ഘാടനം ചെയ്തു. റംഷീദ് തോയമ്മൽ അധ്യക്ഷത വഹിച്ചു.
വാർഷികാഘോഷം
പരവനടുക്കം: പരവനടുക്കം ശ്രീ വിഷ്ണു വിദ്യാലയം 25ാം വാർഷികാഘോഷം സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. ടി. നാരായണൻ വടക്കിനിയ അധ്യക്ഷത വഹിച്ചു. ബി. ശ്രീമതി, കെ. പത്മാവതി എന്നിവരെ ആദരിച്ചു. ശങ്കരൻ പ്രഭാഷണം നടത്തി. ഗീതാ ബാലകൃഷ്ണൻ, കെ. മാധവൻ നായർ, കെ.വി. ബാബു, കെ.ശ്രീജിത്ത്, ഉസ്താദ് ഹസ്സൻഭായ്, കെ. ഹരിഹരൻ, കെ. ചന്ദ്രൻ, നഞ്ചിൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ. ഗോപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപിനാഥൻ സ്വാഗതവും എം.രാഘവൻ നായർ നന്ദിയും പറഞ്ഞു.