നീലേശ്വരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി നീലേശ്വരം ലോക്കൽ കൺവെൻഷൻ പട്ടേന 'ജനശക്തി'യിൽ നടന്നു. മുൻ എം.പി.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സുരേഷ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ പ്രൊഫ.കെ. പി. ജയരാജൻ, പി. വിജയകുമാർ, സി.വി. ചന്ദ്രൻ, ജോൺ ഐമൻ തുടങ്ങിയവർ സംസാരിച്ചു. ടി.കെ. രവി, കെ.വി. ദാമോദരൻ, കെ. നാരായണൻ, വി. പ്രകാശൻ, സി. സുരേശൻ, കെ. കണ്ണൻ നായർ, പി. ഭാർഗ്ഗവി, സി. രാഘവൻ, രമേശൻ കാര്യങ്കോട്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.വി.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. എ.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ചെയർമാൻ: സുരേഷ് പുതിയേടത്ത്. വൈസ് ചെയർമാൻ: സി. ഗംഗാധരൻ, കെ.വി. ചന്ദ്രൻ,കെ. കൃഷ്ണൻ ഭട്ടതിരി. കൺവീനർ: എ.വി.സുരേന്ദ്രൻ, ജോ: കൺവീനർ: കെ.രഘു., പി.വി.സതീശൻ.
ജില്ലയിൽ 9,86,171 വോട്ടർമാർ; 25 വരെ പേര് ചേർക്കാം
കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലയിൽ ഇതുവരെ പ്രവാസി വോട്ടർമാരുൾപ്പെടെ 9,86,171 സമ്മതിദായകർ വോട്ടർപട്ടികയിൽ ഇടം നേടി. ഇതിൽ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമാണ്. 89 വനിതകളുൾപ്പെടെ 2643 പ്രവാസിവോട്ടർമാരാണ് ജില്ലയിൽ നിലവിലുള്ളത്. ഇതിനു പുറമേ 1417 സർവീസ് വോട്ടർമാരും ജില്ലയിലുണ്ട്.
മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 2,08,616 വോട്ടർമാരും, കാസർകോട് 1,88,494, ഉദുമ 1,97,894, കാഞ്ഞങ്ങാട് 2,02,873, തൃക്കരിപ്പൂരിൽ 1,88,294 വോട്ടർമാരുമാണുള്ളത്. ജില്ലയിൽ 513 കേന്ദ്രങ്ങളിലായി 968 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക.
ഉദ്യോഗസ്ഥരെത്തി, ബാവിക്കരയിലെ
തടസങ്ങൾ നീങ്ങി
ചെർക്കള: ബാവിക്കര സ്ഥിരം തടയണ നിർമാണത്തിലുണ്ടായ തടസങ്ങൾ നീങ്ങി. മെക്കാനിക്കൽ ചീഫ് എഞ്ചിനിയർ ഷാജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രവൃത്തി വിലയിരുത്തി.
മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പദ്ധതി പ്രദേശത്ത് എത്താതിരുന്നതു കാരണം നേരത്തേ നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയിരുന്നു. മെക്കാനിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്താതെ പ്രവൃത്തി മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന നിലപാടിലായിരുന്നു കരാറുകാരൻ. എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ ഹരികൃഷ്ണൻ, നസീർ, അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ തങ്കപ്പൻ തുടങ്ങിയവരും ചീഫ് എഞ്ചിനീയർക്കൊപ്പം ഉണ്ടായിരുന്നു.
വ്യാപാര മഹോത്സവം: നറുക്കെടുപ്പും
സമ്മാനവിതരണവും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ചേർന്ന് നടത്തുന്ന വ്യാപാര മഹോത്സവത്തിന്റെ ഭാഗമായുള്ള സമ്മാനവിതരണവും നറുക്കെടുപ്പും പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറി.
സ്വർണ്ണനാണയ വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നഗരസഭ ചെയർമാൻ വി.വി. രമേശനും സൈക്കിൾ സമ്മാനത്തിനുള്ള നറുക്കെടുപ്പ് ലേബർ ഓഫീസർ കൃഷ്ണനും നിർവ്വഹിച്ചു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
പരീക്കറുടെ നിര്യാണത്തിൽ അനുശോചിച്ചു
കാസർകോട്: അന്തരിച്ച മനോഹർ പരീക്കറെ അനുസ്മരിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുശോചന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ സവിത, സത്യശങ്കരഭട്ട്, അഡ്വ.സദാനന്ദറൈ, സെക്രട്ടറി എം. ബൽരാജ് എന്നിവർ സംബന്ധിച്ചു.