കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് കെട്ടിവയ്ക്കാനുള്ള തുക കല്യോട്ടെ അമ്മമാരുടെ വക. കല്യോട്ടെ വീടുകളിൽ നിന്ന് അമ്മമാർ സ്വരൂപിച്ച തുക ശരത് ലാലും കൃപേഷും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തുവച്ച് മഹിളാ കോൺഗ്രസ് നേതാക്കളായ ശാന്തമ്മ ഫിലിപ്പ്, പി. ശ്രീകല, കെ. സരോജനി, ബിന്ദു പത്മനാഭൻ, പി. ഉഷ എന്നിവരുടെ സാന്നിധ്യത്തിൽ ശരത് ലാലിന്റെ ബന്ധുക്കളായ തമ്പായി, നാരായണി,ലക്ഷ്മി എന്നിവരാണ് ഉണ്ണിത്താന് കൈമാറിയത്.