പയ്യന്നൂർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പി.വി. പത്മനാഭന്റെ 'കാക്ക' പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധി പാർക്കിലെ ചടങ്ങിൽ സാഹിത്യകാരൻ സി.വി ബാലകൃഷ്ണൻ നിരൂപകൻ ഇ.പി രാജഗോപാലനു നൽകിയാണ് പ്രകാശനം ചെയ്തത്. മനുഷ്യ സംസ്‌കൃതിയിൽ ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന പക്ഷിയാണ് കാക്കയെന്ന് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തി 'പക്ഷികളും കാലാവസ്ഥ വ്യതിയാനവും'' എന്ന വിഷയത്തിൽ സത്യൻ മേപ്പയൂർ പ്രഭാഷണം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം അസി.ഡയറക്ടർ എൻ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ, പി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ. ഗോപിനാഥൻ സ്വാഗതവും മുഹമ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പി.വി. പത്മനാഭനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു.