പയ്യന്നൂർ: ചെട്ടിക്കുളങ്ങര കെ.ഗോപിനാഥന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്രെ കുടുംബട്രസ്റ്റും ഫോക് ലാന്റും ഏർപ്പെടുത്തിയ ഗോപിനാഥൻ സ്മാരക പുരസ്‌കാരം ഡോ.വിഷ്ണുനമ്പൂതിരിയുടെ ഭവനത്തിൽ വച്ച് മരണാനന്തര ബഹുമതിയായി കുടുംബാംഗങ്ങൾക്ക് കൈമാറി.ഡോ.വി.ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ.കെ.എച്ച്.സുബ്രഹ്മണ്യനാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങിൽ കെ.കെ.മാരാർ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ പയ്യന്നൂർ കുഞ്ഞിരാമൻ , ഡോ.ബി.രവികുമാർ, ഡോ.കുമാരൻ വയലേരി, യഹിയ പുളിക്കൽ, എം.പ്രദീപ് കുമാർ, എം.വി.ഗോവിന്ദൻ, മംഗലം വാസുദേവൻ നമ്പൂതിരി, പി.എൻ.ദാമോദരൻ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി, തുടങ്ങിയവർ സംബന്ധിച്ചു. സുനിൽ കുന്നരു, സ്വാഗതവും എം.വി.വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.