കുഞ്ഞിമംഗലം: ശ്രീ മല്ലിയോട്ട് പാലോട്ടുകാവിൽ 54 വർഷത്തോളമായി ഐവർ പരദേവതയുടെ അന്തിത്തിരിയാനായിരുന്ന പറമ്പത്ത് പുരയിൽ കോരൻ അന്തിത്തിരിയനെയും,പൂരക്കളി, മറുത്തുകളി രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ കാഞ്ഞങ്ങാട് പി. ദാമോദര പണിക്കരെയും മല്ലിയോട്ട് പാലോട്ടുകാവിൽ ക്ഷേത്രം മുഖ്യകർമ്മി ഷിജു മല്ലിയോടൻ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള പൂരക്കളി അക്കാഡമി ചെയർമാൻ ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.വി. രമേശൻ ആമുഖഭാഷണം നടത്തി. മണിയറ പി. സന്തോഷ് പണിക്കർ,പാലോട്ടുകാവിൽ കണ്ണൻ അന്തിത്തിരിയൻ, ചാമണ്ടി ചന്ദ്രൻ അന്തിത്തിരിയൻ, എം.പി. തിലകൻ എന്നിവർ സംസാരിച്ചു. യു.മോഹനൻ സ്വാഗതവും കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തെ പ്രതിനിധീകരിച്ച് മണിയറ പി. സന്തോഷ് പണിക്കരും കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ടുകാവിനെ പ്രതിനിധീകരിച്ച് പി. ദാമോദരപണിക്കറും തമ്മിലുള്ള മറുത്തുകളിയുമുണ്ടായി.